കഴിഞ്ഞ ഒരു മാസക്കാലമായി സ്വയം മറന്ന് സമൂഹത്തിനു വേണ്ടി സന്നദ്ധ സേവനം നടത്തിക്കൊണ്ടിരിക്കുന്ന പോലീസ് സേനാങ്കങ്ങൾക്കു പഴ കിറ്റുമായി വരാപ്പുഴ അതിരൂപത സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി (ESSS). എറണാകുളം MLA ശ്രീ. ടി. ജെ. വിനോദാണ് പഴ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തത്. കൊച്ചി കോർപറേഷൻ ഡിവിഷൻ കൗൺസിലർ ശ്രീ. അരിസ്റ്റോട്ടിൽ സന്നിഹിതനായിരുന്നു. നഗരത്തിലെ പോലീസ് ഡിപ്പാർട്മെന്റിന്റെ നിസ്തുലവും പ്രശംസസാർഹവുമായ സേവനങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും അഭിനന്ദിച്ചാലും മതിയാകില്ല എന്ന് സൊസൈറ്റി ഡയറക്ടർ ഫാ. മാർട്ടിൻ അഴിക്കകത്ത് പറഞ്ഞു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ എല്ലാവരും വീടുകളിൽ സുരക്ഷിതരായി കഴിയുമ്പോൾ സ്വന്തം ജീവൻ പോലും പണയം വച്ച്, വേനൽ ചൂടും അവഗണിച്ച്, രാപകൽ അധ്വാനിക്കുന്ന ഈ സഹോദരങ്ങൾക്ക് ഒരൽപ്പം ആശ്വാസം പകരനായിട്ടാണ് ഫ്രൂട്ട് കിറ്റുകൾ നഗരത്തിൽ വിതരണം ചെയ്യുന്നത്. ത്യാഗമതിയായ ഒരു വ്യക്തിയുടെ സാമ്പത്തിക സഹായത്തോടെയാണ് ഈ സൽകൃത്യം നിർവഹിക്കപ്പെട്ടത്. സൊസൈറ്റി അഡ്മിനിസ്ട്രേറ്റർ ശ്രീ. Dominic.സി. എൽ., സ്റ്റാഫ് അംഗങ്ങളായ വിപിൻ ജോ, ജോസി കൊറ്റിയത്ത്, സന്നദ്ധ പ്രവർത്തകൻ ശ്രീ. ആന്റണി കുറിച്ചിപറമ്പിൽ, ശ്രീ. അസ്‌ലം, എന്നിവരുടെ കൂട്ടായ പ്രവർത്തനം ഇതിന്റെ പിന്നിലുണ്ട്.
നഗരത്തിലെ പോലീസിന്റെ സന്നദ്ധ സേവനത്തിന് സ്നേഹ സമ്മാനവുമായി ESSS