ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി മെത്രാപ്പോലീത്തയുടെ 52 -ാം ചരമവാർഷികവും ദൈവദാസ പ്രഖ്യാപനത്തിന്റെ രണ്ടാം വാർഷികവും ആഘോഷിച്ചു. എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ അനുസ്മരണ ദിവ്യബലിക്കു വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പിൽ മുഖ്യകാർമികത്വം വഹിച്ചു. അട്ടിപ്പേറ്റി മെത്രാപ്പോലീത്തയുടെ നാമകരണ നടപടികൾ – എത്രയും പെട്ടെന്ന് പൂർത്തീകരിക്കപ്പെടാൻ എല്ലാവരുടെയും പ്രാർഥന വേണമെന്ന് ഡോ. കളത്തിപറമ്പിൽ ഓർമിപ്പിച്ചു. തുടർന്ന് കബറിടത്തിൽ പ്രത്യേക പ്രാർത്ഥനകളും അർപ്പിച്ചു. കത്തീഡ്രൽ വികാരി മോൺ. ജോസഫ് പടിയാരംപറമ്പിൽ, ജുഡീഷൽ വികാരി ഫാ. ലിക്സൺ അസ്വസ്, ഫാ. ആന്റണി ചെറിയകടവിൽ എന്നിവർ പ്രാർത്ഥനകൾക്ക് നേതൃത്ത്വം നൽകി.
ദൈവദാസൻ അട്ടിപ്പേറ്റി മെത്രാപ്പോലീത്തയുടെ 52 -ാം ചരമവാർഷികം