കെ.സി.വൈ.എം. വരാപ്പുഴ അതിരൂപതയുടെ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, ‘സുവർണ്ണ ജൂബിലി ഗാനം’ വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, പിതാവ് ഹൈബി ഈഡൻ എം.പിക്ക് സി.ഡി. യുടെ മാതൃക കൈമാറി പ്രകാശനം ചെയ്തു.
കെ.സി.വൈ.എം. വരാപ്പുഴ അതിരൂപതാ പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു. ഷെവ. ഡോ. പ്രീമസ് പെരിഞ്ചേരി രചിച്ച ഈ ഗാനത്തിന് ഫാ. ടിജോ തോമസ് സംഗീതം നൽകിയതും അനുഗ്രഹീത ഗായകൻ കെസ്റ്റർ ആലപിച്ചതുമാണ്. വരാപ്പുഴ അതിരൂപത ചാൻസലർ റവ. ഫാ. എബിജിൻ അറക്കൽ, കെ.സി.വൈ.എം. വരാപ്പുഴ അതിരൂപതാ ഡയറക്ടർ ഫാ. റാഫേൽ ഷിനോജ് ആറാഞ്ചേരി, ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ, ട്രഷറർ ജോയ്സൺ പി.ജെ, സെക്രട്ടറി ഫെർഡിൻ ഫ്രാൻസിസ്, അരുൺ സെബാസ്റ്റ്യൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.