കളമശേരി ലിറ്റിൽ ഫ്ലവർ എൻജിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടി ൽ പുതിയ ഇവി ട്രെയിനിംഗ് സെൻ്ററും റിസർച്ച് ഹബും തുടങ്ങി. വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആശീർ വാദവും ഉദ്ഘാടനവും നിർവഹിച്ചു. ഡയറക്ടറും പ്രിൻസിപ്പലുമായ ഫാ. ആന്റണി ഡൊമിനിക് ഫിഗരെദോ അധ്യക്ഷത വഹിച്ചു.
ഇലക്ട്രിക് വാഹനങ്ങൾ (EV) ഇന്നത്തെ കാലത്ത് ഗതാഗത മേഖലയിലെ ഒരു വലിയ മാറ്റത്തിന്റെയും പ്രാഗത്ഭ്യത്തിന്റെയും പ്രതീകമായി മാറിക്കൊണ്ടിരിക്കുന്നു. പരിസ്ഥിതിമിത്രമായതും ഇന്ധനക്ഷമവുമായ ഈ വാഹനങ്ങൾ കാർബൺ മലിനീകരണം കുറയ്ക്കാനും ദൈനംദിന ചെലവുകൾ നിയന്ത്രിക്കാനും സഹായിക്കുന്നുണ്ട്.
സർക്കാർ പ്രോത്സാഹനങ്ങളും പുനർനവീകരണ ഊർജത്തിലേക്കുള്ള ട്രൻഡ് ആണ് ഇലക്ട്രിക് വാഹനങ്ങളുടെ വളർച്ചയ്ക്ക് വേഗം കൂട്ടുന്നത്. ഭാവിയിലെ ഗതാഗതം ഇലക്ട്രിഫൈ ചെയ്യപ്പെടുമ്പോൾ, സൗകര്യപ്രദമായ ചാർജിംഗ് സ്റ്റേഷനുകൾ, മികച്ച ബാറ്ററി ദൈർഘ്യം, കുറവായ പരിസ്ഥിതി ദോഷങ്ങൾ എന്നിവയെ പരിഗണിച്ച് EV കൾക്ക് കൂടുതൽ സ്വീകാര്യതയുണ്ടാകും. അങ്ങനെ, പാരിസ്ഥിതികമായി ഉത്തരവാദിത്തമുള്ള ഒരു ഗതാഗത രീതിയിലേക്ക് മാറുക എന്നത് നമ്മുടെ ഭാവി തലമുറയ്ക്കുള്ള ഒരു വലിയ നിക്ഷേപമാകുകയും ചെയ്യും. ഇലക്ട്രിക് വാഹനങ്ങൾ ഇന്ന് മാത്രമല്ല, ഭാവിയെയും രൂപപ്പെടുത്തുന്ന ഒരു വിപ്ലവം ആണ്. അതുകൊണ്ട് തന്നെയാണ് കാലഘട്ടത്തിന് അനുയോജ്യമായ രീതിയിൽ വളർന്നുകൊണ്ടിരിക്കുന്ന ലിറ്റിൽ ഫ്ളവർ എൻജിനീയറിംഗ് ഇൻസ്ടിട്യൂട്ടിൽ ഇലക്ട്രിക് വാഹന പഠന പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ തുടക്കം കുറിക്കുന്നത്. പ്രസ്‌തുത പരിശീലന കേന്ദ്രത്തിൻ്റെ ആശീർവാദകർമ്മം 2025 ഫെബ്രുവരി 20ന് വൈകിട്ട് 4.40 ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലിത്ത അഭിവന്ദ്യ ജോസഫ് കളത്തിപറമ്പിൽ പിതാവ് നിർവഹിച്ചു.