മെത്രാപ്പോലീത്തയുടെ മാതൃക സ്വീകരിച്ച് പൊന്നോമന ബുള്ളറ്റിനെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിൽക്കാൻ തയ്യാറായി എറണാകുളം സ്വദേശി മുടവത്തിൽ ജോർജ്ജ് ഫിലിപ്പ്. കഴിഞ്ഞദിവസം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ജോസഫ് കളത്തിപ്പറമ്പിൽ തൻറെ കാർ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിൽക്കുവാൻ തയ്യാറായിരുന്നു. ഈ മാതൃക സ്വീകരിച്ചു കൊണ്ടാണ് ജോർജ്ജ് ഫിലിപ്പ് തൻറെ ബുള്ളറ്റ് വിൽക്കുവാൻ തയ്യാറായത്. വരാപ്പുഴ അതിരൂപതയുടെ ചരിത്രത്തിൽ ഏറ്റവും ഉചിതമായ നല്ല തീരുമാനത്തിന് ജോർജ്ജ് ഫിലിപ്പ് പിൻതുണ അറിയിച്ചു. ശാന്തിനഗർ സെന്റ്സെബസ്റ്റിൻ ഇടവക കേന്ദ്രസമതി ലീഡറാണ് മുടവത്തിൽ ജോർജ്ജ് ഫിലിപ്പ്. ഇപ്പോൾ ഉപയോഗിച്ചൂകൊണ്ടിരിക്കുന്ന റോയൽ എൻഫീൽഡ് ബുള്ളറ്റ് (13000 km) വിൽപ്പന നടത്തി ലഭിക്കുന്ന തുക ജോസഫ് കളത്തിപ്പറമ്പിൽ പിതാവിന്റെ നേത്യത്വത്തിൽ സ്വരൂപിക്കുന്ന പ്രളയദുരിതാശ്വസ ഫണ്ടിലേക്ക് നൽകുവാൻ സന്നദ്ധമാണെന്ന് സന്തോഷത്തോടെ അറിയിച്ചു. ഒരു ലക്ഷം രൂപയാണ് വിൽപ്പന തുകയായി പ്രതീക്ഷിക്കുന്നത്, ബുള്ളറ്റിന് പ്രതീക്ഷിച്ച വില കിട്ടിയില്ലെങ്കിലും സ്വന്തം പോക്കറ്റിൽ നിന്നും ഈ തുക കണ്ടെത്തി നൽകുവാനാണ് ജോർജ്ജ് ഫിലിപ്പ് തീരുമാനിച്ചിരിക്കുന്നത്. 1999 ൽ പാലാരിവട്ടം ഗീതാഞ്ജലി ജംഗ്ഷനിൽ സ്വന്തം സ്ഥലത്ത് പരി. കന്യാമറിയത്തിന്റെ നാമധേയത്വത്തിൽ കപ്പേള പണിതു നൽകിയിട്ടുണ്ട് ഫിലിപ്പ്. ഹൈഡിയാണ് ഭാര്യ.ജെറി,ഫ്രെഡി എന്നിവർ മക്കളും.
ആർച്ച് ബിഷപ്പിന് പിന്തുണ ജോർജ് ഫിലിപ്പിൻറെ ബുള്ളറ്റും ലേലത്തിന്
Previous articleആര്‍ച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ പ്രളയബാധിതരെ സഹായിക്കാന്‍ തന്റെ കാര്‍ ലേലം ചെയ്യുന്നു.Next article മാടവന സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ നിന്നും നിർമ്മിച്ചു നൽകുന്ന മാടവനയുടെ സ്നേഹവീടിന്റെ ശില വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ആശീർവദിക്കുന്നു