വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആശാകിരണം കാന്‍സര്‍ സഹായ കിറ്റ് വിതരണം വരാപ്പുഴ അതിരൂപത വികാര്‍ ജനറല്‍ വെരി. റവ. മോണ്‍സിഞ്ഞൂര്‍ മാത്യു ഇലഞ്ഞിമറ്റം ഉദ്ഘാടനം ചെയ്തു. പ്രളയംമുലം അന്ധകാരം ബാധിച്ച ജനതക്ക് വെളിച്ചം നല്‍കാന്‍ എല്ലാവരും സന്നദ്ധരാകണമെന്ന് മോണ്‍സിഞ്ഞൂര്‍ പറഞ്ഞു. ഇ.എസ്.എസ്.എസ്. ഡയറക്ടര്‍ ഫാ.മാര്‍ട്ടിന്‍ അഴിക്കകത്തിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുഖ്യ അതിഥിയായി സിനിമരംഗത്ത് മികച്ച സ്വഭാവനടിക്കുള്ള കഴിഞ്ഞ വര്‍ഷത്തെ സംസഥാന അവാര്‍ഡ് കരസ്ഥമാക്കിയ പൗളി വല്‍സന്‍ സന്നിഹിതയായിരുന്നു.ഈ വര്‍ഷം 3500 കിറ്റുകളാണ് എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വിതരണത്തിനായി സജ്ജമാക്കി യിരിക്കുന്നത്.കാന്‍സര്‍ മൂലം അവശത അനുഭവിക്കുന്ന 22രോഗികള്‍ക്കുള്ള സഹായധനവും വിതരണം ചെയ്തു.ഫ്‌ളവേഴ്‌സ് ചാനലില്‍ കോമഡി ഷോയിലൂടെ തങ്ങളുടെ വ്യക്തി മുദ്ര പതിപ്പിച്ച സ്വരുമ സായംപ്രഭ ഫെഡറേഷന്‍ അംഗങ്ങളെയും,പൗളി വല്‍സനെയും ചടങ്ങില്‍ ആദരിച്ചു. ഇ.എസ്.എസ്.എസ്.അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.റാഫേല്‍ കല്ലുവീട്ടില്‍, കോഡിനേറ്റര്‍ ഷെറിന്‍ ബാബു എന്നിവര്‍ സംസാരിച്ചു.
ആശാകിരണം കാന്‍സര്‍ സഹായ കിറ്റ് വിതരണം ചെയ്തു
Previous articleമോണ്‍. ക്ലീറ്റസ് പറമ്പലോത്ത് പൗരോഹിത്യത്തിന്റെ സുവര്‍ണ്ണ ജൂബിലി നിറവില്‍Next article വരാപ്പുഴ അതിരൂപതയ്ക്ക് 6 നവ ഡീക്കന്മാര്‍