തെരുവിൽ അലയുന്ന ദരിദ്രർക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്നവർ ഈ ലോകത്ത് ദൈവത്തിനു സമമായി ജീവിക്കുന്നവരെന്ന് ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു. വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിച എറണാകുളം നഗരപ്രദേശത്ത് തെരുവിൽ അലയുന്നവർക്ക് ഭക്ഷണം നൽകുന്ന സുമനസ്സുകളുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിവന്ദ്യ പിതാവ്‍ എല്ലാവർക്കും സ്നേഹോപഹാരം വിതരണം ചെയ്തു. അതിരൂപത വികാരി ജനറൽമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ .മാത്യു ഇലഞ്ഞിമറ്റം, ചാൻസലർ ഫാ. എബിജിൻ അറക്കൽ, പബ്ലിക് റിലേഷൻസ് ഡയറക്ടർ ഫാ. യേശുദാസ് പഴമ്പിള്ളി പ്രോഗ്രാം കോഡിനേറ്റർ ശ്രീ പീറ്റർ ഓച്ചന്തുരുത്ത് എന്നിവർ പ്രസംഗിച്ചു.
അഗതികൾക്ക് അന്നം നൽകുന്നവരെ ആദരിച്ചു