വരാപ്പുഴ അതിരൂപതയിലെ 103 ഇടവകകളിൽ നിന്നുള്ള കുടുംബയൂണിറ്റ് കേന്ദ്ര നിർവാഹസമിതി ലീഡർ, സെക്രട്ടറി, സിസ്റ്റർ ആനിമേറ്റർ എന്നിവർക്കുള്ള റെസിഡൻഷ്യൽ പ്രോഗ്രാം EXODUS 2025 എറണാകുളം ആശീർ ഭവനിൽ ആരംഭിച്ചു. ഇതിൻറെ ഉദ്ഘാടന കർമ്മം ബഹുമാനപ്പെട്ട ചാൻസലർ ഫാദർ എബിജിൻ അറക്കൽ നിർവഹിച്ചു. അഭിവന്ദ്യ ആന്റണി വലുങ്കൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ ദിവ്യബലിയും നടത്തപ്പെട്ടു. പ്രത്യേകമായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അടുത്ത ഒരുക്കം, ക്രൈസ്തവ നേതൃത്വം, നവ സമൂഹത്തിലെ ബിസിസി എന്നി വിഷയങ്ങളെ കുറിച്ചുള്ള ക്ലാസുകളും, വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പൊതുവായ ചർച്ചകളും ആണ് നടത്തപ്പെട്ടത്. അതിരൂപത ബിസിസി ഡയറക്ടർ ഫാ. യേശുദാസ് പഴമ്പിള്ളിയുടെ പ്രോഗ്രാമിന് നേതൃത്വം നൽകി.
Residential Exodus Program