വരാപ്പുഴ അതിരൂപത വിശ്വാസ പരിശീലന അധ്യാപക സംഗമം ഡിഡാക്കേ 2026 സംഘടിപ്പിച്ചു. സമൂഹത്തെ നന്മയിൽ വളർത്താനുള്ള കടമയാണ് വിശ്വാസ പരിശീലകർ നിർവഹിക്കേണ്ടത്, പുതിയ തലമുറയ്ക്ക് വെളിച്ചം പകർന്നു കൊടുക്കേണ്ട കടമയിൽ നിന്ന് വിശ്വാസ പരിശീലകർക്ക് മാറിനിൽക്കാൻ ആവില്ലന്ന് കോട്ടപ്പുറം രൂപത മുൻ മെത്രാൻ ബിഷപ്പ് ഡോക്ടർ ജോസഫ് കാരിക്കശ്ശേരി അധ്യാപക സംഗമം ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
വിശ്വാസ പരിശീലന കമ്മീഷൻ ഡയറക്ടർ ഫാദർ വിൻസൻറ് നടുവിലപറമ്പിൽ അധ്യക്ഷനായിരുന്നു. കളമശ്ശേരി ആശിഷ് കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ വിശ്വാസ പരിശീലനരംഗത്ത് 50 വർഷവും 25 വർഷവും പിന്നിട്ടവരെയും വിവിധ തലങ്ങളിൽ വിജയികളായവരെയും പുരസ്കാരങ്ങൾ നൽകി ആദരിച്ചു. ഫാദർ ജിസൺ പോൾ വേങ്ങശ്ശേരി ക്ലാസ്സ് നയിച്ചു. വരാപ്പുഴ അതിരൂപത പ്രോക്കുറേറ്റർ ഫാദർ സോജൻ മാളിയേക്കൽ, ഫാദർ വിപിൻ സിഎംഐ വിശ്വാസ പരിശീലന കമ്മീഷൻ സെക്രട്ടറി ജോസ് ജിക്സൺ, മാനേജർ ജോസ് എൻ.വി., ജനറൽ കൺവീനർ പീറ്റർ കൊറയ എന്നിവർ പ്രസംഗിച്ചു.
2026-27 പ്രവർത്തന വർഷത്തെ ലോഗോ തദവസരത്തിൽ ബിഷപ്പ് പ്രകാശനം ചെയ്തു. വരാപ്പുഴ അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി മൂവായിരത്തിലധികം അധ്യാപകർ സംഗമത്തിൽ പങ്കെടുത്തു.

