വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷന്റെ ആഭിമുഖ്യത്തിൽ എറണാകുളം ആശിർഭവനിൽ മാതൃദിന ആഘോഷങ്ങൾ സംഘടിപ്പിച്ചു. ബിഷപ്പ് ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു. “ജൈവലോകത്തെ മഹാ അത്ഭുതമായ അമ്മ കുടുംബത്തിന്റെ വെളിച്ചമാണ്, ആ ദീപ്തമായ വെളിച്ചം എവിടെ നഷ്ടമാകുന്നുവോ അവിടെയെല്ലാം ശാന്തി നഷ്ടപ്പെട്ടു തുടങ്ങും. മക്കൾക്ക് ആവശ്യമായത് നൽകാനും വേണ്ടത്തവ അരുത് എന്ന് പറയുവാനും അമ്മക്ക് കഴിയണം” എന്ന സന്ദേശം പിതാവ് പങ്കുവച്ചു. വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷൻ ഡയറക്ടർ റവ. ഫാ. അലക്സ് കുരിശുപറമ്പിൽ അധ്യക്ഷത വഹിച്ചു. അനിമേറ്റർ സിസ്റ്റർ മെർലിൻ മാതൃവേദി ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു. തുടർന്ന് അമ്മമാരുടെ കലാപരിപാടികളും സ്നേഹവിരുന്നും സംഘടിപ്പിച്ചു.
മാതൃദിനം_2026

