വരാപ്പുഴ അതിരൂപതയിൽ ദാമ്പത്യത്തിന്റെ രജത-സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന 1400 ദമ്പതിമാരുടെ സംഗമം സെന്റ്റ്. ആൽബർട്ട്സ് കോളേജ് പാപ്പാളിഹാളിൽ വച്ച് നടന്നു. ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ സംഗമം ഉദ്ഘാടനം ചെയ്തു.
കുടുംബങ്ങളിൽ ശാന്തിയും സമാധനവും ഇല്ലെങ്കിൽ മക്കൾ വഴിതെറ്റിപോകും. അത് അപകടകരമായ സ്‌ഥിതി ക്ഷണിച്ച് വരുത്തും. അതാണ് സമകാലികസംഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നത് എന്ന് ബിഷപ്പ് ഡോ. ആൻ്റണി വാലുങ്കൽ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
ഫാമിലി കമ്മിഷൻ ഡയറക്ടർ ഫാ. അലക്സ് കുരിശുപറമ്പിൽ, ജോബി തോമസ്, ആൽബി പി.ജെ., നിക്സൺ വേണാട്ട്, ഷൈമോൻ എന്നിവർ പ്രസംഗിച്ചു. പരിപാടിക്ക് മുന്നോടിയായി കപിസ്താൻ അച്ചൻ്റെയും ഗായകൻ കെസ്റ്ററിന്റെയും നേതൃത്വത്തിൽ ‘ഏതോ ജന്മ കല്പനയിൽ’ ദൃശ്യാവതരണവും നടത്തപ്പെട്ടു.


