വരാപ്പുഴ അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീ സൊസൈറ്റി പുരുഷ സ്വയംസഹായ സംഘങ്ങ ളെ ഒരുമിച്ച് ചേർത്ത് അന്താരാഷ്ട്ര പുരുഷ ദിനാഘോഷം നടത്തി.
നടൻ സിജോ വർഗീസ് ഉദ്ഘാടനം ചെയ്തു. അതിരൂപത വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമറ്റം അധ്യക്ഷത വഹിച്ചു. ഇഎസ്എസ്എ സ് ഡയറക്ടർ ഫാ. സിജൻ മണുവേലിപറമ്പിൽ, ടി. ജെ. വിനോദ് എംഎൽഎ, കൗൺസിലർ മനു ജേ ക്കബ്, ഇഎസ്എസ്എസ് അസി. ഡയറക്ടർ ഫാ. റോഷൻ റാഫേൽ, ടി.എ. ആൽബിൻ, ജോസി കൊറ്റിയാത്ത്, കെ. രാജഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് മയക്കുമരുന്ന് ഉപയോഗത്തിനെതിരെ സംഘടിപ്പിച്ച വാക്കത്തൺ ഇഎസ്എസ് ഡയറക്ടർ ഫാ. സിജൻ മണുവേലിപറമ്പിൽ ഫ്ലാഗ് ഓഫ് ചെയ്തു. ഒന്നിക്കാം ലഹരിക്കെ തിരെ ” എന്ന മുദ്രാവാക്യവുമായി 400 ഓളം പുരുഷൻമാർ രാവിലെ മണപ്പാട്ടിപ്പറമ്പിൽ ഒത്തുചേർന്ന് ലഹരി വിപത്തിനെതിരെ പ്രതിജ്ഞയെടുത്തു. അവിടെ നിന്ന് സെന്റ് ആൽബർ ട്സ് കോളജ് ഗ്രൗണ്ടിലേക്ക് വാക്കത്തണും നടത്തി.
തുടർന്ന് വിവിധ കായിക മത്സരങ്ങളും നടന്നു. 430 ഓളം പുരുഷ സ്വയം സഹായ സംഘങ്ങളിൽ നിന്നുള്ള 400 ഓളം പ്രതിനിധികൾ പങ്കെടുത്തു


