ലിറ്റിൽ ഫ്ലവർ എൻഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (LFEI), കളമശ്ശേരി, ടെക്നിക്കൽ വിദ്യാഭ്യാസ രംഗത്ത് അറുപത് വർഷങ്ങൾ പൂർത്തിയാക്കിയതിന്റെ ഭാഗമായി ഡയമണ്ട് ജൂബിലി ഭംഗിയായി ആഘോഷിച്ചു. ചടങ്ങിൽ ഡയമണ്ട് ജൂബിലി ബ്ലോക്കിന്റെ തറക്കല്ലിടൽ കർമ്മം നിർവഹിച്ചു.
മോസ്റ്റ് റവ. ഡോ. ജോസഫ് കലത്തിപ്പറമ്പിൽ ആർച്ച്‌ബിഷപ്പ്, ചടങ്ങിന് അധ്യക്ഷനായിരുന്നു. ശ്രീ. ഹിബി ഈഡൻ എം.പി. മുഖ്യാതിഥിയും ശ്രീ. ജിസ് ജോയ്, പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും പ്രത്യേക അതിഥിയുമായിരുന്നു. മുൻ വിദ്യാർത്ഥികളും വ്യവസായ പ്രതിനിധികളും പങ്കാളികളായി.
ഫാ. ആന്റണി ഡോമിനിക്ക് ഫിഗരേദൊ, ഡയറക്ടർ, “ഡയമണ്ട് ജൂബിലി, പഴയ കാലത്തെ ഓർമപ്പെടുത്തുന്നതുപോലെ തന്നെ ഇനിയുള്ള കാലത്തും വളർച്ചയുടെയും വിജയത്തിന്റേതും പടവുകളിൽ തന്നെയാണ് ലിറ്റിൽ ഫ്‌ളവർ എന്നതിന്റെ ഓർമപ്പെടുത്തലാണ് പുതിയ ഡയമണ്ട് ജൂബിലി ബ്ലോക്ക് ” എന്ന് അഭിപ്രായപ്പെട്ടു.
Clicko Phonetics Lab Pvt. Ltd.-യുമായി സഹകരിച്ച് വികസിപ്പിച്ച ClickoNem ആപ്പും പുറത്തിറക്കി. ഇത് വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഉച്ചാരണം, സംവേദന മികവ്, ടെക്നിക്കൽ സ്കിൽ എന്നിവ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
1965-ൽ ആരംഭിച്ച ലിറ്റിൽ ഫ്ലവർ എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, അറുപത് വർഷമായി ഏറ്റവും നല്ല വൈദഗ്ധ്യ മികവുള്ള, എല്ലാവരുടെയും വിശ്വാസം ആർജിച്ചെടുക്കുന്ന, ഏറ്റവും നല്ല സേവനം നൽകുന്ന, ഏറ്റവും കൂടുതൽ തൊഴിൽ നൽകാൻ കെൽപ്പുള്ള ഒരു സ്ഥാപനമായിട്ടാണ് മുന്നേറുന്നത്.

