ലഹരി രഹിത സന്ദേശ യജ്ഞം പ്രകാശനം ചെയ്തു
മദ്യ-ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുവാനും, ലഹരിവിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുവാനും നമുക്ക് ഒരുമിച്ച് മുന്നേറാം എന്ന ലക്ഷ്യത്തോടെയാണ് വരാപ്പുഴ അതിരൂപത മദ്യ-ലഹരി വിരുദ്ധ സമിതി ലഹരി രഹിത സന്ദേശ യജ്ഞം സംഘടിപ്പിച്ചത്.
ഈ കാലഘട്ടത്തിൻ്റെ പ്രത്യേകതകൾ തിരിച്ചറിഞ്ഞ്, മദ്യ-മയക്കുമരുന്നുകൾക്കെതിരെ ഒക്ടോബർ 2-ലെ ഗാന്ധിജയന്തി ദിനത്തിൽ ലഹരി രഹിത സന്ദേശ യജ്ഞം, വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത മോസ്റ്റ്. റവ. ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പ്രകാശനം ചെയ്തു.
സമിതിയുടെ അതിരൂപതാ ഡയറക്ടർ ഫാ. ജോസഫ് ഷെറിൻ ചെമ്മായത്തിന് നൽകിക്കൊണ്ടാണ് മെത്രാപ്പോലീത്ത സന്ദേശയജ്ഞത്തിൻ്റെ പ്രകാശനം നിർവ്വഹിച്ചത്. അതിരൂപതാ ഭാരവാഹികളും ഫൊറോന ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.