പ്രിയ ജോളി തപ്പലോടത്തച്ചൻ നിത്യസമ്മാനം സ്വീകരിക്കുന്നതിനായി സ്നേഹ പിതാവിൻ്റെ സന്നിധിയിലേക്ക് യാത്രയായി.
അനേകായിരങ്ങളെ വിശ്വാസ വഴിയിലൂടെ നയിച്ച പ്രിയ ബഹുമാനപ്പെട്ട ജോളി തപ്പലോടത്തച്ചൻ (54) അതിതീവ്രമായ ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് വൈകിട്ട് 6.52 ന് നിര്യാതനായ വിവരം ദുഃഖത്തോടെ അറിയിക്കുന്നു. മൃതസംസ്ക്കാര വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. ചിറ്റൂർ തിരുക്കുടുംബ ഇടവകയിൽ തപ്പലോടത്ത് ഡാനിയേലിൻ്റെയും ഫിലോമിനയുടെയുടെയും മകനായി 1971 ആഗസ്റ്റ് 15 ന് ജനിച്ച ജോളിയച്ചൻ 1998 ഡിസംബർ 27 ന് അഭിവന്ദ്യ ഡാനിയേൽ അച്ചാരുപറമ്പിൽ പിതാവിൽ നിന്നും തിരുപ്പട്ടം സ്വീകരിച്ചു. തുടർന്ന് തേവര, ചാത്യാത്ത് എന്നീ ഇടവകകളിൽ സഹവികാരിയായും ലൂർദ് ആശുപത്രി അസി. ഡയറക്ടറായും, കൊരട്ടി, അങ്കമാലി യൂദാപുരം, കോതാട്, തൃപൂണിത്തുറ വടക്കേകോട്ട, വള്ളുവള്ളി എന്നീ ഇടവകകളിൽ വികാരിയായും സ്തുത്യർഹമായ പൗരോഹിത്യ ശുശ്രൂഷ നിർവ്വഹിച്ചു. തൻ്റെ ആത്മീയ ശുശ്രൂകൾ വഴി പ്രിയ ജോളി തപ്പലോടത്തച്ചൻ നൊവേന കേന്ദ്രങ്ങളുടെ വളർച്ചയ്ക്ക് നൽകിയ സമ്പൂർണ്ണ സമർപ്പണത്തോടെയുള്ള സംഭാവനകൾ എന്നും സ്മരിക്കപ്പെടും.
ബഹുമാനപ്പെട്ട ജോളി തപ്പലോടത്തച്ചൻ്റെ മൃതസംസ്കാരം ചിറ്റൂർ തിരുക്കുടുംബ ദൈവാലയത്തിൽ സെപ്തംബർ 18 വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടത്തപ്പെടും. ബുധനാഴ്ച ഉച്ച കഴിഞ്ഞ് 2 മണിക്ക് ലൂർദ്ദ് ആശുപത്രിയിൽ പൊതുദർശനം. ഉച്ചകഴിഞ്ഞ് 3.30 മുതൽ വൈകിട്ട് 7 മണിവരെ വള്ളുവള്ളി അമലോത്ഭവമാതാ ദൈവാലത്തിൽ പൊതുദർശനവും 4 മണിക്ക് ദിവ്യബലിയും നടത്തപ്പെടും. തുടർന്ന് രാത്രി 8 മണിമുതൽ ചിറ്റൂരുള്ള ജോളിയച്ചൻ്റെ ഭവനത്തിൽ അന്ത്യോപചാരം അർപ്പിക്കാവുന്നതാണ്. 18-ാം തീയതി വ്യാഴാഴ്ച രാവിലെ 8 മണി മുതൽ ചിറ്റൂർ തിരുക്കുടുംബ ദൈവാലയത്തിൽ പൊതുദർശനം. തുടർന്ന് രാവിലെ 10 മണിക്ക് മൃതസംസ്ക്കാര ദിവ്യബലി അഭിവന്ദ്യ ജോസഫ് കളത്തിപറമ്പിൽ പിതാവിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടും. പ്രിയപ്പെട്ട ജോളിയച്ചൻ്റെ ആത്മശാന്തിക്കായി നമുക്ക് പ്രത്യേകം പ്രാർത്ഥിക്കാം🙏