വരാപ്പുഴ അതിരൂപതയിൽ മഹാ ജൂബിലി വർഷ ആഘോഷങ്ങളോ അനുബന്ധിച്ച് ജൂലൈ മാസത്തിൽ സംഘടിപ്പിക്കപ്പെട്ട ഗ്രാൻഡ് പാരൻസ് സംഗമം (70 വയസ്സിനു മുകളിൽ) തൈക്കുടം സെൻറ് റാഫേൽ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ ഡോ. ആന്റണി വാലുങ്കൽ ഉത്‌ഘാടനം ചെയ്‌തു. സമ്മേളനത്തിൽ തൈക്കുടം സെൻറ് റാഫേൽ പള്ളി വികാരി ബഹുമാനപ്പെട്ട സെബാസ്റ്റ്യൻ മൂന്ന്കൂട്ടുങ്കൽ ഏവർക്കും സ്വാഗതം അർപ്പിച്ചു. തുടർന്ന് ആരോഗ്യ പരിപാലനത്തെ സമ്പന്ധിച്ചും പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനത്തെ പറ്റിയും ക്ലാസുകൾ ഫാ. യേശുദാസ് പഴമ്പിള്ളിയും ഡോ. ജോബി തോമസും നയിച്ചു. മുന്നുറോളം മാതാപിതാക്കൾ ചടങ്ങിൽ പങ്കെടുത്തു. സ്‌നേഹവിരുന്നോടെ ആഘോഷപരിപാടികൾ സമാപിച്ചു.
Grandparents’ സംഗമം