വള്ളുവള്ളി അമലോത്ഭവമാതാ ഇടവകയുടെ മകനായ ബഹുമാനപ്പെട്ട മിക്സൺ അച്ചൻ. 1997 ഫെബ്രുവരി അഞ്ചാം തീയതി പുത്തൻപറമ്പിൽ ആൻഡ്രൂസിന്റെയും മോളി ആൻഡ്രൂസിന്റെയും രണ്ടാമത്തെ മകനായി ഫാദർ മിക്സൺ ജനിച്ചു. തന്റെ പ്രാഥമിക വിദ്യാഭ്യാസം കലൂർ സെൻറ് അഗസ്റ്റിൻ എൽപി സ്കൂളിലും സെൻറ് ഫിലോമിനാസ് ഹൈസ്കൂളിലും പൂർത്തിയാക്കിയ ശേഷം 2012 ജൂൺ പത്താം തീയതി ജോൺപോൾ ഭവൻ മൈനർ സെമിനാരിയിൽ ചേർന്ന് വൈദിക പരിശീലനം ആരംഭിച്ചു. തൃക്കാക്കര സെൻറ് ജോസഫ് ഇഎംഎച്ച്എസ്എസ് നിന്ന് പ്ലസ് ടു പഠനവും കളമശ്ശേരി സെൻറ് പോൾസ് കോളേജിൽനിന്ന് ഡിഗ്രി പഠനവും പൂർത്തിയാക്കിയതിനു ശേഷം ആലുവ കാർമൽഗിരി സെൻറ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ നിന്നും തത്വശാസ്ത്ര പഠനവും ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി 2024 ഏപ്രിൽ എട്ടാം തീയതി അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവിൽ നിന്നും ഡിക്കൻ പട്ടവും 2024 ഡിസംബർ 30 ആം തീയതി വൈദികപട്ടവും സ്വീകരിച്ചു. ഏറനാളത്തെ പരിശീലനത്തിനും കാത്തിരിപ്പിനും ശേഷം ഫാദർ മിക്സൺ റാഫേൽ പുത്തൻപറമ്പിൽ വരാപ്പുഴ അതിരൂപതയിലെ വൈദികനായി ശുശ്രുഷ ആരംഭിക്കുകയാണ്. വിശുദ്ധിയുള്ള വൈദികനായി കർത്താവിന്റെ അൾത്താരയിൽ ബലിയർപ്പിക്കുവാനുള്ള അനുഗ്രഹം നവ വൈദികന് നൽകണമേ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
ഡീക്കൻ മിക്സൺ വൈദികപട്ടം സ്വികരിച്ചു