മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനായ ശ്രേഷ്ഠ കാതോലിക അബുന്‍ മോര്‍ ബസേലിയോസ് ജോസഫ് ബാവയ്ക്ക് വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തില്‍ വച്ച് മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പില്‍ സ്വീകരണം നല്കി.
2025 മാർച്ച് 25 ന് സുറിയാനി ഓർത്തഡോക്സ് സഭയുടെ പാത്രിയർക്കീസ് മോർ ഇഗ്നേഷ്യസ് അപ്രേം രണ്ടാമൻ ജോസഫ് മോർ ഗ്രിഗോറിയോസിനെ ലെബണനിൽ വച്ചാണ് അഭിഷേകം ചെയ്തത്. പാത്രിയർക്കീസ് കഴിഞ്ഞാൽ സഭയിലെ രണ്ടാമത്തെ ഉയർന്ന പദവിയാണ് കാതോലിക്കോസ്.
സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍, വികാരി ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമിറ്റം , ചാന്‍സിലര്‍ ഫാ. എബിജിന്‍ അറക്കല്‍, പ്രോക്യറേറ്റര്‍ ഫാ. സോജന്‍ മാളിയേക്കല്‍, ഫാ. സ്മിജോ കളത്തിപറമ്പില്‍, അങ്കമാലി റിജിയന്‍ മെത്രാപ്പോലീത്ത മാത്യൂസ് മോര്‍ അന്തിമോസ്, കാതോലിക ബാവയുടെ മാനേജര്‍ ഫാ. ജോഷി മാത്യുഎന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.