അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിന്റെ 800- മത് ചരമവാർഷികത്തോടനുബന്ധിച്ച് പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പ ഒരു സവിശേഷ ജൂബിലി വർഷം പ്രഖ്യാപിച്ചിരിക്കുന്നു. 2026 ജനുവരി മുതൽ 2027 ജനുവരി വരെ ഓരോ ക്രിസ്തീയ വിശ്വാസിയും അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിൻ്റെ മാതൃക പിന്തുടർന്നു കൊണ്ട് , ജീവിത വിശുദ്ധിയുടെയും നിത്യ സമാധാനത്തിന്റെയും സാക്ഷികൾ ആകാൻ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ മധ്യസ്ഥസഹായം സകല വിശ്വാസികളും അപേക്ഷിക്കുന്നതിന് പ്രത്യേക വർഷമായിട്ടാണ് ഈ വർഷം ആചരിക്കപ്പെടേണ്ടത്. ഈ പ്രത്യേക ജൂബിലി വർഷത്തിൽ, സാധാരണ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ പൂർണ ദണ്ഡ വിമോചനവും പാപ്പ അനുവദിച്ചിരിക്കുന്നു. വരാപ്പുഴ അതിരൂപതയിൽ പൂർണ ദണ്ഡവിമോചനം നേടുവാനായി എറണാകുളം സെൻ്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ, ചൊവ്വര സെൻ്റ് ഫ്രാൻസിസ് അസീസി ദേവാലയം , പൊന്നുരുന്നികപ്പൂച്ചിൻ ആശ്രമ ദേവാലയം ,എന്നിവിടങ്ങളിലേക്ക് തീർത്ഥാടനം നടത്തി, വ്യവസ്ഥകൾ നിറവേറ്റുകയും പ്രാർത്ഥന ചൊല്ലുകയും ചെയ്യുന്ന എല്ലാ വിശ്വാസികൾക്കും പൂർണ ദണ്ഡ വിമോചനം ലഭിക്കുന്നതാണ്. ഇന്ന് (ഫെബ്രുവരി 7) വൈകിട്ട് ആറിന് എറണാകുളം സെൻ്റ് ഫ്രാൻസിസ് അസ്സീസി കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്ന പരിശുദ്ധ ദിവ്യബലി മധ്യേ അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിന്റെ വർഷത്തിന് വരാപ്പുഴ അതിരൂപതയിൽ ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപറമ്പിൽ ദിവ്യബലി അർപ്പിക്കും.
വിവിധ ഇടവകകളിൽ നിന്നും കടന്നുവരുന്ന വിശ്വാസികൾക്ക് പൂർണ്ണ ദണ്ഡ വിമോചനം നൽകുന്നതിനായി ഈ ദേവാലയങ്ങൾ ഒരുങ്ങി കഴിഞ്ഞു.
സവിശേഷ_ജൂബിലി_വർഷം


