വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷനും കെസിബിസി പ്രൊലൈഫ് സമിതിയും ചേർന്ന് വലിയ കുടുംബങ്ങളുടെ സംഗമം നടത്തി. ജൂബിലി വർഷം പ്രമാണിച്ച് വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷനും കെസിബിസി പ്രോലൈഫ് സമിതിയും സംയുക്തമായി സംഘടിപ്പിച്ച വലിയ കുടുംബങ്ങളുടെ സംഗമത്തിന്റെ ഉദ്ഘാടനം വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ നിർവഹിച്ചു. കുടുംബങ്ങളിൽ സമാധാനം സംരക്ഷിക്കേണ്ടത് ആധുനിക കാലഘട്ടത്തിൻ്റെ ആവശ്യം അല്ലെങ്കിൽ കുഞ്ഞുങ്ങൾ ലഹരി ഉൾപ്പെടെയുള്ള തിന്മയുടെ വഴികളിലേക്ക് പോകും എന്ന് ഉത്ഘടന സന്ദേശത്തിൽ പിതാവ് പറഞ്ഞു. കെസിബിസി പ്രൊലൈഫ് സംസ്ഥാന സമിതി പ്രസിഡന്റ് ജോൺസൺ ചൂരേപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോലൈഫ് സംസ്ഥാന സമിതി ഡയറക്ടർ ഫാ. ക്ലീറ്റസ് കതിർപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ഫാമിലി കമ്മീഷൻ ഡയറക്ടർ ഫാ. അലക്സ് കുരിശു പറമ്പിൽ , സി. ജോസഫിന, റ്റാബി ജോർജ്, ജോബി തോമസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് സ്കോളർഷിപ്പുകളും പഠനോപകരണങ്ങളും ബിഷപ്പ് വിതരണം ചെയ്തു. രാവിലെ നടന്ന ദിവ്യബലിക്ക് ആശിർഭവൻ ഡയറക്ടർ ഫാ.വിൻസെന്റ് വാരിയത്ത് കാർമികത്വം വഹിച്ചു.
കുടുംബസംഗമം 2025