വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തിൽ പ്രവർത്തിക്കുന്ന അതിരൂപത മെട്രോപോളിറ്റൻ ട്രൈബ്യൂണൽ നവീകരിച്ച ഓഫീസിന്റെ ആശിർവാദകർമ്മം ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ നിർവഹിച്ചു. ഫെബ്രുവരി 28ന് രാവിലെ പത്തുമണിക്ക് സഹായ മെത്രാൻ ആൻറണി വാലുങ്കൽ പിതാവിന്റെയും അതിരൂപത വികാരി ജനറൽമാരായ മോൺ. മാത്യു കല്ലിങ്കലിന്റെയും മോൺ. മാത്യു ഇലഞ്ഞിമറ്റത്തിന്റെയും മറ്റ് വൈദികരുടെയും സിസ്റ്റേഴ്സിന്റെയും കൂരിയ സ്റ്റാഫ് അംഗങ്ങളുടെയും സാന്നിധ്യത്തിലാണ് ആശിർവാദകർമ്മം നടന്നത്.
വരാപ്പുഴ അതിരൂപത ചാൻസലർ ആയ ഫാദർ എബിജിൻ അറക്കലാണ് നിലവിൽ ജുഡീഷ്യൽ വികാരിയുടെ ചുമതല വഹിക്കുന്നത്. ഫാദർ ഷൈൻ ജോസ് ചിലങ്ങര, ഫാദർ സ്മിജോ ജോർജ് കളത്തിപ്പറമ്പിൽ എന്നിവരാണ് മറ്റു രണ്ട് ട്രൈബ്യൂണൽ ജഡ്ജിമാർ. സിസ്റ്റർ എലിസബത്ത് ഫ്രാൻസിസ് ഡിഫൻഡർ ഓഫ് ദ ബോണ്ടായും ജുഡീഷ്യൽ നോട്ടറിയായും സേവനം ചെയ്തുവരുന്നു. സിസ്റ്റർ ദയ ജേക്കബ് ആണ് നിലവിലെ ഓഫീസ് ഇൻചാർജിന്റെ ചുമതല വഹിക്കുന്നത്.
മെട്രോപോളിറ്റൻ ട്രൈബ്യൂണൽ നവീകരിച്ച ഓഫിസ് ആശീർവദിച്ചു