കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ, വിശുദ്ധവാര ഒരുക്കമായി യേശുവിൻ്റെ പീഡാനുഭവ ചരിത്രം സ്മരിച്ച് പീഡാസഹനയാത്ര നടത്തപ്പെടുന്നു. ഓശാന ഞായറാഴ്‌ച, മാർച്ച് 29, 2026 വൈകിട്ട് 6 മണിക്ക് സെന്റ് ഫ്രാൻസിസ് അസീസ്സി കത്തീഡ്രലിൽ നിന്ന് ആരംഭിച്ച് നഗരം ചുറ്റി പീഡാസഹനയാത്ര സമാപിക്കും. ഈ വിശുദ്ധ യാത്രയിൽ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, സഹായ മെത്രാൻ അഭിവന്ദ്യ ആന്റണി വാലുങ്കൽ എന്നിവർ പങ്കുചേരും. പ്രായഭേദമന്യേ എല്ലാവരെയും ഈ വിശുദ്ധയാത്രയിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
കെ.സി.വൈ.എം
വരാപ്പുഴ അതിരൂപത

