വരാപ്പുഴ അതിരൂപതയ്ക്ക് ഈവർഷം എട്ടു നവവൈദികർ. 2025 ഡിസംബര്‍ 29 തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് എറണാകുളം സെന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രല്‍ ദൈവാലയത്തില്‍ വച്ച് മെത്രാപോലിത്ത മോസ്റ്റ് റവ.ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ കൈവയ്പ്പ് വഴി പൗരോഹിത്യം പട്ടം സ്വികരിച്ചു.
വളപ്പ് നിത്യസഹായ മാതാ പള്ളി ഇടവക ഇല്ലിപ്പറമ്പിൽ ജോസഫിന്റെയും ഗ്രേസിയുടെയും മകൻ ഡീക്കൻ ക്രിസ്റ്റഫർ, കാക്കനാട് സെൻ്റ് മൈക്കിൾസ് ചർച്ച് ചേരിയിൽ പോൾ ജോർജിന്റെയും മിനിയുടെയും മകൻ ഡീക്കൻ മിഥുൻ, വള്ളുവള്ളി അമലോത്ഭവമാതാ ദേവാലയം ചൂളക്കൽ ഹിലാരിയുടെയും റിനയുടെയും മകൻ ഡീക്കൻ ഹിരൺ, ചരിയംതുരുത്ത് വേളാങ്കണ്ണി മാതാ ചർച്ച് പനക്കൽ ജോസിന്റെയും സിസിലിയുടെയും മകൻ ഡീക്കൻ ശരത്, ചരിയം തുരുത്ത് വേളാങ്കണ്ണി മാതാ ചർച്ച് വൈപ്പിശ്ശേരി ആന്റണിയുടെയും കൊച്ചുത്രേസ്യായുടെയും മകൻ ഡീക്കൻ ലാൽ, ചാത്യാത്ത് മൗണ്ട് കാർമൽ ചർച്ച് ചക്കുങ്കൽ ജോർജിന്റെയും മേഴ്സിയുടെയും മകൻ ഡീക്കൻ ആൽഫിൻ, വാടേൽ സെൻ്റ് ജോർജ്ജ് ചർച്ച് ആൻ്റണിയുടെയും ജസീന്തയുടെയും മകൻ ഡീക്കൻ അമൽ, മുപ്പത്തടം സെൻ്റ്. ജോൺ ദി അപ്പോസ്തൽ ചർച്ച് മുക്കത്ത് ലെനിൻന്റെയും ബിനയുടെയും മകൻ ഡീക്കൻ ആഷിക് എന്നിവരാണ് വൈദിക പദവിയിലേക്ക് ഉയർത്തപ്പെട്ടത്.
വരാപ്പുഴ അതിരൂപതക്ക് ദൈവം നല്‍കിയ പുതുവത്സര സമ്മാനമാണ് പുതിയ പത്ത് വൈദീകര്‍ എന്നും, ദൈവത്തെ സ്‌നേഹിച്ചും മനുഷ്യന് നന്മ ചെയ്തും അര്‍പ്പണബോധത്തോടും പ്രാര്‍ത്ഥന ചൈതന്യത്തോടും ഓരോ വൈദികനും ജീവിക്കണം എന്നും ആര്‍ച്ച്ബിഷപ് ഓര്‍മപ്പെടുത്തി.


