വരാപ്പുഴ അതിരൂപതയിലെ വിദ്യാഭ്യാസ സമിതി ഭാരവാഹികളുടെ സമ്മേളനം സെൻറ് ആൽബട്ട്സ് കോളേജിലെ ബെച്ചിനെല്ലി ഹാളിൽ കൂടുകയുണ്ടായി. സമ്മേളനത്തിൽ മുഖ്യാതിഥി ആയിരുന്ന വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ അനുഗ്രഹപ്രഭാഷണം നടത്തുകയും ക്രിസ്‌തുമസ്സിൻ്റെയും പുതുവത്സരത്തിൻ്റെയും ആശംസകൾ നേരുകയുണ്ടായി. ഈ വർഷത്തെ നവദർശൻ പൊതുവിജ്ഞാന ക്വിസ്സ് മത്സര വിജയികൾക്കുള്ള സമ്മാനവും 107 വിദ്യഭ്യാസ സമിതികളിലെ 1803 ഉന്നതവിദ്യാഭ്യാസം ചെയ്യുന്ന വിദ്യാർത്ഥികൾക്കുള്ള അതിരൂപത നവദർശൻ വിദ്യാഭ്യാസ സ്കോളർഷിപ്പിന്റെ വിതരണോൽഘാടനവും അഭിവന്ദ്യ സഹായ മെത്രാൻ നിർവഹിക്കുകയുണ്ടായി. സമ്മേളനത്തിനു മുന്നോടിയായി ശ്രീമതി ടിൻ്റു സോണി നയിച്ച പ്രത്യേകക്ലാസ്സും ഉണ്ടായിരുന്നു. നവദർശൻ ഡയറക്ടർ ഫാ ജോൺസൺ ഡിക്കുഞ്ഞ, പ്രമോട്ടർ ശ്രീ ജോസഫ് ബെന്നൻ, KV ജോസ്, ശ്രീമതി ജൊബ്റീന ക്രിസ്‌തുദാസ്, ശ്രീ ലെയൊനാർഡ് സി. ജോൺ, എന്നിവർ സംസാരിക്കുകയുണ്ടായി
നവദർശൻ_സ്കോളർഷിപ്പ്


