വിവിധ കാരണങ്ങളാൽ വേർതിരിഞ്ഞു പോയ എല്ലാ സഭകളും ക്രിസ്തു എന്ന ഏക ശരീരത്തിൻ്റെ വിവിധ ഭാഗങ്ങൾ ആണ് എന്നും ആയതിനാൽ എല്ലാ സഭകളും സാധിക്കാവുന്ന എല്ലാ മേഖലകളിലും ഐക്യത്തോടെ പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ് എന്നും വരാപ്പുഴ അതിരൂപത സഹായമെത്രാൻ റൈറ്റ് റവ. ഡോ. ആൻറണി വാലുങ്കൽ അഭിപ്രായപ്പെട്ടു. വരാപ്പുഴ അതിരൂപത എക്യുമിനിസം ആൻഡ് ഡയലോഗ് കമ്മീഷൻ സംഘടിപ്പിച്ച എക്യുമെനിസം ഡേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്മീഷൻ ഡയറക്ടർ ഫാദർ ജോൺ ക്രിസ്റ്റഫർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാദർ സോജൻ മാളിയേക്കൽ, ഫാദർ ജിജു വർഗീസ്, ഫാദർ വർഗീസ് ജോസഫ്, കമ്മീഷൻ സെക്രട്ടറി ഷൈജു കേളന്തറ, ജോബിൻ വർഗ്ഗീസ്, തോമസ് കളരിക്കൽ എന്നിവർ സംസാരിച്ചു.

