സിം ഫോണിയ 2018 ‘അതിരുപത കുടുംബ യൂണിറ്റ് ഡയറക്ടറേറ്റ് ഒരുക്കിയ സിം ഫോണിയ 2018 മെത്രാപ്പോലീത്ത മോസ്റ്റ് ‘ റവ.ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. കുടുംബ യൂണിറ്റ് ഡയറക്ടർ ഫാ.ആന്റണി അറക്കൽ അദ്ധ്യക്ഷം വഹിച്ചു.കഴിഞ്ഞ ഒരു വർഷം മുടങ്ങാതെ കുടുംബയോഗങ്ങളിൽ പങ്കെടുത്ത 670 യുവാക്കളെ ചടങ്ങിൽ സമ്മാനം നല്കി ആദരിച്ചു ‘ശ്രീ.ജോഷി ജോർജ്ജ് ക്ലാസ്സ് നയിച്ചു.ജോസഫ് മാതിരപ്പിള്ളി സ്വാഗതമാശംസിച്ചു. മാത്യു ലിൻചൻ റോയി നന്ദിയർപ്പിച്ചു. ഇതു വരെ സേവനം ചെയ്ത പ്രമോട്ടർമാരെ ഉപഹാരം നല്കി ആദരിച്ചു.