വരാപ്പുഴ അതിരൂപത കെ.സി.ബി.സി. മദ്യ വിരുദ്ധസമിതി രജതജൂബിലി സമ്മേളനവും, സ്വയംതൊഴിൽ വായ്പ വിതരണവും വരാപ്പുഴ അതിരൂപത മെത്രാപ്പൊലിത്ത മോസ്റ്റ് റവ.ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ഉൽഘാടനം നിർവ്വഹിച്ചു.
എറണാകുളം എം പി ശ്രീ. ഹൈബി ഈഡൻ മുഖ്യ പ്രഭാഷണം നടത്തി. വരാപ്പുഴ അതിരൂപത മദ്യവിരുദ്ധസമിതി ഡയറക്ടർ റവ. ഫാ. മാർട്ടിൻ അഴിക്കകത്ത്, സമിതി പ്രസിഡൻ്റ് വി.ജി സെബാസ്റ്റിൻ, സംസ്ഥാന മദ്യ വിരുദ്ധസമിതി ജനറൽ സെക്രട്ടറി ഫാ.ജോൺ അരീക്കൽ. സംസ്ഥാന പ്രോഗ്രം സെക്രട്ടറി സി.എക്സ്.ബോണി .ശ്രീമതി എൽ സി ജോർജ്ജ്, ആനിമേറ്റർ സിസ്റ്റർ ആൻ CSST, ജെസ്സി ഷാജി.എം.ഡി റാഫേൽ, ജൂഡ് തദേവൂസ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
മദ്യ വിരുദ്ധ പ്രസ്ഥാനത്തിന് ശക്തമായ നേതൃത്വം നൽകിയ 11 വിശിഷ്ട വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. മദ്യ വിരുദ്ധ ഞായർ ആചാരണത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗ മത്സര വിജയികളായ കുട്ടികൾക്ക് ട്രോഫിയും സമ്മാനത്തുകയും കൈമാറി.
മദ്യ വിരുദ്ധസമിതി രജതജൂബിലി