വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി എറണാകുളം ഇൻഫെന്റ് ജീസസ് പാരിഷ് ഹാളിൽ വച്ച് അന്താരാഷ്ട്ര വനിതാ ദിനം സമുചിതമായി ആഘോഷിച്ചു. അർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ പരിപാടി ഉദ്ഘടനം ചെയ്ത് സംസാരിച്ചു. ശ്രീ. ഹൈബി ഈഡൻ എം.പി. മുഖ്യ പ്രഭാഷണം നടത്തി. സംരംഭകത്വം, സാമൂഹ്യ പ്രവർത്തനം, രാഷ്ട്രീയം, സാംസ്‌കാരികം, തുടങ്ങിയ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തികളെ പ്രത്യേക അവാർഡുകൾ നൽകി ആദരിച്ചു.
പിതാവിന്റെ സ്നേഹ ഭവനം പദ്ധതിയുടെ ഭാഗമായി ഭവന പൂർത്തികരണത്തിനുള്ള സഹായ ധന വിതരണം അർച്ബിഷപ്പ് നിർവഹിച്ചു. 25 വർഷം പൂർത്തിയാക്കിയ വനിതാ സ്വയം സഹായ സംഘങ്ങളെയും വനിതാ കർഷക അവാർഡിന് അർഹരായ വനിതകളെയും ആദരിച്ചു . കാൻസർ രോഗികൾ ക്കായുള്ള കേശദാന ചടങ്ങ് മുഖ്യതിഥിയായ പ്രശസ്ത സിനിമ താരം പൗളി വത്സൻ ഉത്ഘാടനം ചെയ്തു.
കേരള സംസ്ഥാന പിന്നോക്ക വിഭാഗ കോർപറേഷന്റെ വായ്പവിതരണവും ICICI ഫൌണ്ടേഷന്റെ തൊഴിൽ നൈപുണ്യ വികസന പരിശീലന പരിപാടിയും നാഷണൽ എൻ ജി ഒ കോൺഫെഡറേഷന്റെ പ്രൊജക്ടുകളും ആസ്റ്റർ മെഡിസിറ്റിയുടെ ബി ഫസ്റ്റ് എന്ന പരിപാടിയും വനിതാ സംഗമത്തിന്റെ സവിശേഷതകളായിരുന്നു.
ശ്രീ. അനന്തു കൃഷ്ണൻ, ശ്രീമതി നിത്യ രാകേഷ്, ഡോ. ജോൺസൻ കെ വർഗീസ്, ഫാദർ മാർട്ടിൻ അഴിക്കകത്ത്, ഫാദർ ജിബിൻ ജോർജ് മാതിരപ്പിള്ളി എന്നിവർ പ്രസംഗിച്ചു.