വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ്, കാരിത്താസ് ഇന്ത്യ, റോട്രാക്റ്റ് ക്‌ളബ് ഓഫ് ആല്‍ബട്ടെറിയന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മാധേജ്‌മെന്റ്, ഈശോഭവന്‍ കോളേജ്, വിദ്യാ നികേതന്‍ കോളേജ്, മിറാക്കിള്‍ ചാരിറ്റബിള്‍ അസോസിയേഷന്‍ എന്നിവര്‍ സംയുക്തമായി ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി 4 തിങ്കളാഴ്ച്ച രാവിലെ 10.30ന് സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ് പാപ്പാളി ഹാളില്‍ വച്ച് കേശദാന പരിപാടി സംഘടിപ്പിച്ചു. ഈ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യൂ കല്ലിങ്കല്‍ നിര്‍വ്വഹിച്ചു.
പരിപാടിയ്ക്ക് മാറ്റു കൂട്ടുവാനായി എട്ട് വയസ്‌സുള്ള ഏലൂര്‍ സൊദേശി റെയ റോയിയും, സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ് യുവാക്കളും കേശദാനത്തിന് തയ്യാറായി വന്നിരുന്നു. ഈശോഭവന്‍ കേളേജ് ടീച്ചേഴ്‌സ്, ത്യപ്പൂണിത്തുറ ടോക്കച്ച് സ്‌കൂളിലെ ടീച്ചേഴ്‌സ്, ഈശോഭവന്‍ കോളേജിലെ യുവതികളടക്കം 72 പേര്‍ കേശദാനം നടത്തി. എല്ലാ വെള്ളിയാഴ്ച്ചയും എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ ആര്‍ദ്രം പാലിയേറ്റിവ് കെയറും, കാന്‍സര്‍ ചികിത്‌സ സഹായവും നല്‍കിപ്പോരുന്നൂ. എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറകടര്‍ ഫാ.മാര്‍ട്ടിന്‍ അഴിക്കകത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ് അസിസ്റ്റന്റ് പ്രിന്‍സിപ്പാള്‍ ഫാ.ജോണ്‍ ക്രിസ്റ്റഫര്‍, എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അസിസ്റ്റന്റ് ഡയറകടര്‍ ഫാ.റാഫേല്‍ കല്ലുവീട്ടില്‍ എന്നിവര്‍ സംസാരിച്ചു.
ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി 4 ന് കേശദാന പരിപാടി സംഘടിപ്പിച്ചു
Previous articleവി. മാക്സ് മില്യൻ കോൾബെ മൈനർ സെമിനാരിയുടെ അടിസ്ഥാന ശില ആശീര്‍വ്വദിച്ചു
Next article വരാപ്പുഴ അതിരൂപതയിലെ 6 പ്രമുഖ തീര്‍ത്ഥാടനകേന്ദ്രങ്ങളുടെ അള്‍ത്താരകളെ പരിശുദ്ധ ജപമാല സഹോദരസഖ്യത്തിന്‍റെ അള്‍ത്താരകളായി പ്രഖ്യാപിച്ചു
Next article വരാപ്പുഴ അതിരൂപതയിലെ 6 പ്രമുഖ തീര്‍ത്ഥാടനകേന്ദ്രങ്ങളുടെ അള്‍ത്താരകളെ പരിശുദ്ധ ജപമാല സഹോദരസഖ്യത്തിന്‍റെ അള്‍ത്താരകളായി പ്രഖ്യാപിച്ചു
