വരാപ്പുഴ അതിരൂപത മാതൃവേദി സംഗമം 2019 മെയ് 11-ാം തിയതി ശനിയാഴ്ച രാവിലെ 10 മണിക്ക് ആശിര്‍ഭവനില്‍ വച്ച് ശ്രീമതി ജൂലിയറ്റ് ഡാനിയേലിന്റെ ക്ലാസ്സോടുകൂടി ആരംഭിച്ചു. 11.30ന് പൊതുയോഗത്തിനെത്തിയ അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പില്‍പിതാവിനെ മാതൃവേദി അംഗങ്ങള്‍ സ്വീകരിച്ചു. ഫാമിലി കമ്മീഷന്‍ ഡയറക്ടര്‍ റവ. ഫാ.ആന്റെണി കോച്ചേരി സ്വാഗതം ആശംസിക്കുകയും സെക്രട്ടറി റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു.
പിതാവ് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ എല്ലാ മാതാക്കളും ജീവന്റെ സംരക്ഷകരാകേണ്ടവരാണെന്നും ജീവന്റെ സ്വാഭാവിക ആരംഭം മുതല്‍ സ്വാഭാവിക അന്ത്യം വരെ ജീവന്‍ സംരക്ഷി ക്കപ്പെടുകയെന്നതാണ് ദൈവികപദ്ധതിയെന്ന്ഉദ്‌ബോധിപ്പിച്ചു. പിതാവ് വൃദ്ധസദനങ്ങള്‍ സന്ദര്‍ശിച്ച അവസരത്തില്‍ മാതാപിതാക്കള്‍ കുടുംബത്തില്‍ പ്രകാശിപ്പിച്ച സ്‌നേഹത്തിന്റെയും കരുതലിന്റെയും വാത്സല്യത്തിന്റെയും സംതൃപ്തിയുടെ പ്രകാശം അവരുടെ കണ്ണുകളില്‍ കണ്ടുവെന്ന്സാക്ഷ്യപ്പെടുത്തുകയും പങ്കെടുത്ത എല്ലാ അമ്മമാര്‍ക്കും മാതൃദിനത്തിന്റെ ആശംസകള്‍ നേരുകയും ചെയ്തു.
ഏറ്റവും കൂടുതല്‍ മക്കളുള്ള അമ്മ, ഏറ്റവും പ്രായം കൂടുതലുള്ള അമ്മ എന്നിവരെയും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട അമ്മമാരെയും കായിക മത്സരത്തില്‍ വിജയികളായ അമ്മമാരെയും സമ്മാനം നല്കി ആദരിച്ചു. മാതൃവേദി സംഗമത്തില്‍പങ്കെടുത്ത എല്ലാ അമ്മമാര്‍ക്കുംഉച്ച ഭക്ഷണം നല്കി യാത്രയാക്കി.
മാതൃവേദി സംഗമം – 2019
Previous articleK.C.Y. M വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ പീഡാസഹന യാത്ര നടത്തി
Next article വരാപ്പുഴ അതിരൂപതക്ക് നാല് നവ വൈദികര്‍
Next article വരാപ്പുഴ അതിരൂപതക്ക് നാല് നവ വൈദികര്‍
