വരാപ്പുഴ അതിരൂപതയിലെ എല്ലാ ഇടവകകളിൽ നിന്നുള്ള ബിസിസി യൂണിറ്റുകളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കാലാവധി കഴിയാത്തതും ഉപയോഗിച്ചതുമായ മരുന്നുകളുടെ വിതരണ ഉദ്ഘാടന കർമ്മം (സാന്ത്വനം) വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പിൽ നിർവഹിച്ചു. രണ്ടുമാസം കൊണ്ട് ആയിരം പേരുടെ രക്തദാന പദ്ധതിയുടെ വിജയവും മെത്രാപ്പോലീത്ത അറിയിച്ചു. വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തിൽ വച്ച് നടത്തപ്പെട്ട ചടങ്ങിൽ വികാരി ജനറൽമാരായ മോൺ. മാത്യു കല്ലിങ്കൽ മോൺ. മാത്യു ഇലത്തിമിറ്റം , ചാൻസലർഫാ. എബിജിൻ അറക്കൽ, ബിസിസി ഡയറക്ടർ ഫാ. യേശുദാസ് പഴമ്പിള്ളി, സാന്ത്വനം -സ്നേഹ ദാനം പരിപാടികളുടെ മുഖ്യ സംഘാടകൻ ശ്രീ. പത്മശ്രീ ഷവലിയർ ഡോ. ടോണി ഫെർനാൻ്റസ്, സാഹിത്യകാരൻ ഹംസ കുഞ്ഞ് , അതിരുപതാ ബിസിസി കോഡിനേറ്റർമാരായ ശ്രീ ജോബി തോമസ്, ഹണി പള്ളൻ ,ജോൺസൺ, അന്തോണിനസ്, ബൈജു, സി ജെ ആന്റണി, ജോൺസൺ ഫെർനാൻ്റസ്, ബിജു, നിക്സൺ എന്നിവർ സംബന്ധിച്ചു.