വരാപ്പുഴ അതിരുപത വിദ്യാഭ്യാസ വികസനപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കു നവദര്‍ശന്റെ നേതൃത്തില്‍ അതിരുപതയിലെ ഇടവക വിദ്യാഭ്യാസ സമിതി പ്രവര്‍ത്തകരുടെ നവസംഗമം പരിപാടി 2024 മാര്‍ച്ച് 10 ഞായറാഴ്ച സംഘടിപ്പിച്ചു. അതിമെത്രാസനമന്ദിരത്തിലെ ഓഡിറ്റോറിയത്തില്‍ വച്ചുനട പരിപാടിയില്‍ ഉച്ചകഴിഞ്ഞ് 3.00 മണിക്ക് ഇടവകതല വിദ്യാഭ്യാസ സമിതി കവീനര്‍, കളക്ഷന്‍ എജന്റ്, കേന്ദ്രസമിതി വിദ്യാഭ്യാസശുശ്രൂഷ കോര്‍ഡിനേറ്റര്‍ എിവര്‍ക്കായുള്ള പരിശീലനക്ലാസ് നടത്തുകയുണ്ടായി. അതേത്തുടർന്ന് 4.00 മണിക്ക് വരാപ്പുഴ മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പില്‍ പിതാവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ പൊതുയോഗത്തില്‍, വിദ്യാഭ്യാസവാരത്തോടനുബന്ധിച്ച് ഇടവകകളില്‍ വിദ്യാഭ്യാസകവര്‍ കളക്ഷന്‍വഴി സ്വരൂപിച്ചതുക അഭിവന്ദ്യപിതാവ് സ്വീകരിച്ചു. നവദര്‍ശന്‍ കോര്‍പ്പസ് ഫണ്ടിലേക്കുള്ള സംഭാവനകളും തദവസരത്തില്‍ അഭിവന്ദ്യപിതാവ് ഏററുവാങ്ങി. നവദര്‍ശന്റെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ച അഭിവന്ദ്യപിതാവ്, തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ വിദ്യാഭ്യാസ മുേറ്റത്തിനു നല്‌കേണ്ട പ്രാധാന്യത്തെയും, പരിഗണനകളേയും കുറിച്ച് ഊന്നിപ്പറഞ്ഞു. നവദര്‍ശന്‍ ഡയറക്ടര്‍ ഫാ. ജോൺസൻ ഡിക്കൂഞ്ഞ, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. അലക്‌സ് കുരിശുപറമ്പില്‍ എന്നിവര്‍ സിഹിതരായിരുന്നു. യോഗത്തില്‍ ഫാ. ഷാമില്‍ ജോസഫ് സ്വാഗതവും, ഫണ്ട് മൊബിലൈസേഷന്‍ കമ്മിറ്റി കൺവീനര്‍ ശ്രീ. അഡ്വ. വി. എ ജെറോം നന്ദിയും പറഞ്ഞു. വിവിധ ഇടവകകളില്‍ നിന്നായി 197 പേര്‍ യോഗത്തില്‍ പങ്കെടുത്തു. വൈകിട്ട് 4.45 ന് യോഗം സമാപിച്ചു.