വരാപ്പുഴ അതിരൂപത മതാധ്യാപക സംഗമം ഡിഡാക്കെ 2024 വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.
മതബോധന രംഗത്ത് 25 വർഷം പൂർത്തിയാക്കിയ മതാധ്യാപകർക്ക് അഭിവന്ദ്യപിതാവ് ഉപഹാരം നൽകി ആദരിച്ചു. അതിരൂപത മതബോധന ഡയറക്ടറി ഗുരുനാഥൻ ആർച്ച്ബിഷപ് പ്രകാശനം ചെയ്തു. വിവിധമത്സരങ്ങളിൽ അതിരൂപതതലത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും തദവസരത്തിൽ വിതരണം ചെയ്തു.
അതിരൂപത ഡയറക്ടർ ഫാ. വിൻസെൻ്റ് നടുവിലപറമ്പിൽ അധ്യക്ഷത വഹിച്ചു. ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ മതാധ്യാപകർക്കായി അനുഗ്രഹ പ്രഭാഷണം നടത്തി. വരാപ്പുഴ അതിരൂപത നിയുക്ത സഹായ മെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ വിവിധ തലങ്ങളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. മതബോധന കമ്മീഷൻ സെക്രട്ടറി എൻ.വി. ജോസ് സ്വാഗതവും ജനറൽ കൺവീനർ പയസ് പൂപ്പാടി നന്ദിയും പറഞ്ഞു. തുടർന്ന് അതിരൂപത ഡയറക്ടർ ഫാ. വിൻസെൻ്റ് നടുവിലപറമ്പിലിൻ്റെ നേതൃത്വത്തിൽ അടുത്ത അധ്യയനവർഷത്തെ കർമപദ്ധതികളെ ക്കുറിച്ചുള്ള വിശദീകരണവും ചർച്ചകളും നടത്തി.