വരാപ്പുഴ അതിരൂപതയിലെ ഇടവകകളിൽ നിന്നും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രസമിതി ഭാരവാഹികളുടെ നേതൃസംഗമവും സത്യപ്രതിജ്ഞയും മാർച്ച് 12 ന് പാപ്പാളി ഹാളിൽ നടത്തപ്പെട്ടപ്പെട്ടു. തുടർന്നുള്ള രണ്ട് വർഷക്കാലം അതിരൂപതയിലെ ഇടവകകളിൽ പ്രവർത്തനങ്ങൾക്ക് നടക്കുന്നത് കേന്ദ്രസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 9 പ്രതിനിധികളുടെ ശക്തമായ നേതൃത്വത്തിലായിരിക്കും. 102 ഇടവകകളിൽ നിന്നായി 750 ഓളം പ്രതിനിധികൾ മീറ്റിംഗിൽ പങ്കെടുത്തു. പല നേതാക്കളും തങ്ങളുടെ വിളി അറിയാതെ മുന്നോട്ട് പോകുമ്പോൾ യഥാർത്ഥ ക്രൈസ്തവ നേതാക്കൾ നാടിന്റെ സ്പനന്ദനമറിഞ്ഞ് ജീവിക്കേണ്ടവരാണെന്ന് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉത്ഘടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. പി.ഒ.സി. ഡയറക്ടർ ഫാ. ജേക്കബ്ബ് പാലയ്ക്കാപ്പിള്ളി മുഖ്യ സന്ദേശം നൽകി. വരാപ്പുഴ അതിരൂപത ബി.സി.സി. ഡയറക്ടർ ഫാ. യേശുദാസ് പഴ പിള്ളി അദ്ധ്യക്ഷ പ്രസംഗം നടത്തി. കെ.ആർ.എൽ.സി.ബി.സി. ഫാമിലി കമ്മീഷൻ ഡയറക്ടർ ഡോ. ഗ്രിഗറി ആർ.ബി. ക്ലാസ്സുകൾ നയിച്ചു. കെ.എൽ.സി.എ. സംസ്ഥാന പ്രസി ഡന്റ് അഡ്വ. ഷെറി ജെ. തോമസിനെ ആദരിച്ചു. ജനറൽ കൺവീനർ ജെയിംസ് ജോൺ, ജോബി തോമസ് എന്നിവർ പ്രസംഗിച്ചു. കോഡിനേ റ്റർമാരായ സിജോയ് റോബിൻ, ജോൺസൺ ഫെർണാൻഡസ്, ഷോബി മാത്യു. ഹണി ജെ. പള്ളൻ, ജോൺസൺ ചിറ്റക്കോടത്ത്, റോയ് പാളയ ത്തിൽ, അന്റോണിനസ്, ബൈജു തോട്ടുമുഖത്ത്, ബാഇന്നത്തെ സ്ക്കിൽ തോമസ്, ബിജു മാതിരപ്പിള്ളി, മോബിൻ മാനുവൽ, മാത്യു ലിബൻ റോയ്, നിക്സൺ വേണാട്ട്, മാനുവൽ പൊടുത്തോർ എന്നിവർ നേതൃത്വം നൽകി.
കേന്ദ്രസമിതി ഭാരവാഹികളുടെ നേതൃസംഗമവും സത്യപ്രതിജ്ഞയും