ക്രിസ്തുവില്‍ പ്രിയ ബഹുമാനപ്പെട്ട വൈദികരെ സഹോദരി സഹോദരന്മാരെ വത്സല മക്കളെ,
പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ തിരുസന്നിധിയില്‍ വച്ച് നമ്മുടെ അതിരൂപതയിലെ എല്ലാ ഇടവകകളിലും നടത്തുവാന്‍ പോകുന്ന കുടുംബ വിശുദ്ധീകരണ ധ്യാനത്തിന് നാം തുടക്കം കുറിക്കുകയാണ്. ഹെബ്രായരുടെ ലേഖനത്തില്‍ പന്ത്രണ്ടാം അധ്യായം പതിനാലാം വചനത്തില്‍ ഇപ്രകാരം വായിക്കുന്നു ‘വിശുദ്ധി കൂടാതെ ആര്‍ക്കും കര്‍ത്താവിനെ ദര്‍ശിക്കാന്‍ സാധിക്കുകയില്ല’. വിശിഷ്യാ ഈ നോമ്പുകാലത്ത് ശാരീരിക മാനസിക വിശുദ്ധിയോടെ നമ്മുടെ കര്‍ത്താവിന്റെ സിന്നിധിയില്‍ അണയാന്‍ നമുക്ക് പരിശ്രമിക്കാം. ഹൃദയശുദ്ധിയുള്ളവരാണ് ദൈവത്തെ കാണുന്നത് (മത്താ 5,8) എ യേശുക്രിസ്തുവിന്റെ വചനങ്ങള്‍ ഓര്‍ത്തുകൊണ്ട് നമുക്ക് ജീവിതവിശുദ്ധിക്കായി പ്രാര്‍ത്ഥിക്കാം.
2022 ഡിസംബര്‍ 25ന് നമ്മുടെ അതിരൂപതയിലും 2023 ജനുവരി ഒന്നിന് എല്ലാ ഇടവകകളിലും കുടുംബ വിശദ്ധീകരണ വര്‍ഷം ഉദ്ഘാടനം ചെയ്യപ്പെട്ടു കോവിഡാനന്തരമുള്ള കുടുംബജീവിതത്തിലെ താളപ്പിഴകളും, ആത്മീയമായ താല്പര്യം ഇല്ലായ്മകളും, യുവജനത്തിന്റെ മാറുന്ന ജീവിത ശൈലികളും, കുടുംബ പ്രാര്‍ത്ഥനയ്ക്കും വിശുദ്ധബലിക്കുമെല്ലാം അര്‍ഹമായ പ്രാധാന്യങ്ങള്‍ നല്‍കാതെ വരുന്ന ഇന്നത്തെ അവസ്ഥ നമുക്ക് അസ്വസ്ഥതകളും മാനസിക പിരിമുറുക്കങ്ങളും സൃഷ്ടിക്കുമ്പോള്‍, ഇവിടെ മാനസാന്തരവും കണ്ണീരില്‍ കുതിര്‍ പ്രാര്‍ത്ഥനയും ഉണ്ടാകേണ്ടതുണ്ട്. ദൈവസ്‌നേഹത്തിന് പ്രത്യുത്തരം കൊടുക്കാന്‍ സാധിക്കാതെ പോയ എല്ലാ അവസരങ്ങളെയും നമ്മള്‍ തിരിച്ചറിയണം. വിശ്വാസ ജീവിതത്തിലും ഹൃദയ വിശുദ്ധിയിലും വന്നുപോയ കുറവുകള്‍ നമ്മള്‍ പരിഹരിക്കണം. അതിനുള്ള അവസരമാണ് ഈ കുടുംബ വിശുദ്ധീകരണ ധ്യാനം നമുക്ക് നല്‍കുത്. നാം വ്യക്തിപരമായി വിശുദ്ധീകരിക്കപ്പെടുമ്പോള്‍ നമ്മുടെ കുടുംബവും ഇടവകയും അതിരൂപതയും ഈ ദേശവും എല്ലാം വിശുദ്ധീകരിക്കപ്പെടും. യുദ്ധങ്ങളുടെയും അസമാധാനത്തിന്റെയും വിശ്വാസ തകര്‍ച്ചയുടെയും മദ്യലഹരി ആസക്തികളുടെയും കാലത്തിലൂടെയാണ് നാം കടു പോകുത്. യേശുക്രിസ്തുവിന്റെ പീഡാസഹന മരണ ഉത്ഥാന രഹസ്യങ്ങളെ ധ്യാനിക്കുത് വഴി ദൈവസ്‌നേഹം ആഴത്തില്‍ അനുഭവിക്കുവാനും ദൈവത്തിന്റെ മഹാകരുണയില്‍ അഭയം പ്രാപിക്കാനും നമുക്ക് സാധിക്കട്ടെ. ഇന്ന് വല്ലാര്‍പാടത്ത് നടത്തപ്പെടുന്ന ഈ ധ്യാനം നമുക്ക് കൃപയുടെ ആത്മീയ ഉണര്‍വിന് കാരണമായി തീരട്ടെ. എന്ന് ഞാന്‍ ആശംസിക്കുന്നു.
ഇതിന് നേതൃത്വം കൊടുക്കുന്ന അതിരൂപത പ്രൊക്ലമേഷന്‍ കമ്മീഷനിലെ ബഹുമാനപ്പെട്ട വൈദികരെയും അംഗങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു. ദൈവവചനത്തില്‍ അടിസ്ഥാനമിട്ട് കര്‍ത്താവായ യേശുക്രിസ്തുവിന്റെ കുരിശില്‍ നിന്നുയരുന്ന സ്‌നേഹത്തിന്റെ കുന്തിരിക്ക പുകയില്‍ നമ്മുടെ അതിരൂപതയും ഇടവകയും എല്ലാ കുടുംബങ്ങളും വിശുദ്ധീരിക്കപ്പെടട്ടെ. എന്ന്പ്രാര്‍ത്ഥിച്ചുകൊണ്ട് വരാപ്പുഴ അതിരൂപതയിലെ കുടുംബ വിശുദ്ധീകരണ ധ്യാനം ഞാന്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ഉദ്ഘാടനം ചെയ്യുു. ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
കുടുംബ വിശുദ്ധീകരണ ഇടവകതല ധ്യാനം ഉദ്ഘാടനം : വല്ലാര്‍പാടം ബസ്ലിക്ക