സർക്കാർ ഉദ്യോഗങ്ങളിൽ ഓരോ വിഭാഗത്തിനും ഭരണഘടനാപരമായി അവകാശമായി ലഭിക്കേണ്ട അധികാര പങ്കാളിത്തം പൂർണ്ണമായും ലഭിക്കണം എന്നുള്ളത് അതത് വിഭാഗങ്ങളുടെ അവകാശമാണ് എന്ന് ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തി പറമ്പിൽ പറഞ്ഞു. വരാപ്പുഴ അതിരൂപത അത്മായ കമ്മീഷൻ്റെ നേതൃത്വത്തിൽ
വിളിച്ചുചേർത്ത സർക്കാർ ഉദ്യോഗസ്ഥരുടെ ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ വിഭാഗത്തിൽപ്പെട്ട വകുപ്പുകളിൽ ജോലിചെയ്യുന്ന പ്രതിനിധികൾ പങ്കെടുത്തു. വികാരി ജനറൽ മോൺ.മാത്യു കല്ലിങ്കൽ അധ്യക്ഷത വഹിച്ചു. നിയുക്ത സഹായ മെത്രാൻ മോൺ ആൻ്റണി വാലുങ്കൽ അനുഗ്രഹപ്രഭാഷണവും എറണാകുളത്തിൻ്റെ MP ശ്രീ ഹൈബി ഈഡൻമുഖ്യപ്രഭാഷണവും നടത്തി. സർക്കാർ ഉദ്യോഗസ്ഥഫോറത്തിൻ്റെ പ്രസക്തിയും ലക്ഷ്യവും മാർഗ്ഗത്തെയും കുറിച്ച് KRLCC അത്മായ വൈസ് പ്രസിഡൻ്റ് ശ്രീ ജോസഫ് ജൂഡ് ക്ലാസെടുത്തു. അതിരൂപത വികാർ ജനറൽ മോൺ മാത്യു ഇലഞ്ഞി മിറ്റം, ചാൻസിലർ ഫാ. എബിജിൻ അറക്കൽ, ഫാ. ബെന്നി പൂതറയിൽ അതിരൂപത ഡയറക്ടർ ഫാ.മാർട്ടിൻ
തൈപറമ്പിൽ, Adv. ഷെറി ജെ. തോമസ്,ശ്രീ ഷാജി ജോർജ്ജ്, ജോർജ്ജ് നാനാട്ട്, സെബാസ്റ്റിൻ വലിയ പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
ഉദ്യോഗസ്ഥരുടെ ഫോറം ഉദ്ഘാടനം