വരാപ്പുഴ അതിരൂപത യുവജന കമ്മീഷന്റെ നേതൃത്വത്തിൽ അതിരൂപതയിലെ യുവജനങ്ങളെ ചേർത്ത് കൊണ്ട് ILLUMIN8 യുവജന സംഗമം, ഓഗസ്റ്റ് 23ാം തീയതി ഞായറാഴ്ച, ചെമ്പുമുക്ക് സെന്റ് മൈക്കിൾസ് ദേവാലയത്തിന്റെ പാരിഷ് ഹാളിൽ നടന്നു. കഴിഞ്ഞ ഒരു വർഷക്കാലയളവിൽ വിദ്യാഭ്യാസം കലാകായിക മേഖലകളിൽ മികവ് തെളിയിച്ച വിവിധ ഇടവകകളിൽ നിന്നുള്ള അൻപത്തിനാല് യുവജനങ്ങളെ ആദരിച്ചുകൊണ്ട് പ്രതിഭ അവാർഡ് 2026 പ്രതിഭാ സംഗമം തൃക്കാക്കര എംഎൽഎ ഉമ തോമസ് ഉദ്ഘാടനം ചെയ്തു. ബിഷപ്പ് ആന്റണി വലുങ്കൽ സമ്മാന വിതരണം നടത്തി. കൊച്ചിൻ മേയർ മിനിമോൾ ആശംസകൾ അർപ്പിച്ചു.
സമാപന സമ്മേളനം ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനം ആലപ്പുഴ എംഎൽഎ എ.ഡി. തോമസ് നിർവഹിച്ചു. തുടർന്ന് വിവിധ സംഘടനകളുടെ പ്രതിനിധികൾ കലാപരിപാടികൾ നടത്തി. കൊച്ചി രൂപതയിൽ നിന്നുള്ള ജെ ബാൻഡ് പെർഫോമൻസും നടത്തി. അഡ്വ. ഷെറി ജെ തോമസ്, സിസ്റ്റർ നോർബട്ട എന്നീ യൂത്ത് കമ്മീഷൻ എക്സിക്യൂട്ടീവ് അംഗങ്ങളെ പ്രത്യേകം ആദരിച്ചു. തുടർന്ന് ഇലുമിനിറ്റിന്റെ ഈ വർഷത്തെ മാഗസിൻ ചാൻസലർ ഫാ. എബിജിൻ പ്രകാശനം ചെയ്തു. കെആർഎൽസിസി യുവജന കമ്മീഷൻ ഡയറക്ടർ ഫാ. അനൂപ് കളത്തിത്തറ, വരാപ്പുഴ അതിരൂപത യുവജന കമ്മീഷൻ ഡയറക്ടർ ഫാ. പ്രസാദ് കാനപ്പിള്ളി, ചെമ്പുമുക്ക് സൈന്റ്റ് മൈക്കിൾസ് ഇടവക വികാരി ഫാ. ജോസഫ് തട്ടാരശ്ശേരി, രൂപത ഫെറോന തല യൂത്ത് കോഓർഡിനേറ്റർമാർ, സംഘടനാ ഭാരവാഹികൾ യുവജനങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു.

