Death anniversary of Abp. Daniel Acharuparambil
October 26 @ 5:30 pm - 6:30 pm
അഭിവന്ദ്യ ഡാനിയേൽ അച്ചാരുപറമ്പിൽ പിതാവിന്റെ 17-ാം ചരമവാർഷികം
യേശുവിൽ പ്രിയ വൈദികസഹോദരരേ, സന്ന്യാസസഹോദരന്മാരേ, സഹോദരിമാരേ, വത്സലമക്കളേ,
അഭിവന്ദ്യ ഡാനിയേൽ അച്ചാരുപറമ്പിൽ പിതാവ് ദിവംഗത നായിട്ട് 2026 ഒക്ടോബർ 26-ാം തീയതി പതിനേഴുവർഷം തികയു കയാണ്. പിതാവിൻ്റെ ചരമവാർഷികത്തോടനുബന്ധിച്ച് ഒക്ടോബർ 26-ാം തീയതി തിങ്കളാഴ്‌ച വൈകിട്ട് 5.30 ന് നമ്മുടെ സെന്റ്റ് ഫ്രാൻസിസ് അസ്സീസി കത്തീഡ്രൽ ദൈവാലയത്തിൽവച്ച് പരേത സ്‌മരണ ദിവ്യബലിയും തുടർന്ന് കബറിടത്തിൽ ഒപ്പീസും ഉണ്ടായി രിക്കുന്നതാണ്. സാധിക്കുന്ന എല്ലാവരും പ്രസ്‌തുത തിരുകർമങ്ങളിൽ പങ്കുചേർന്ന് പിതാവിൻ്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.
+ ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത
