വരാപ്പുഴ അതിരൂപത വിശ്വാസപരിശീലന കമ്മീഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭിന്നശേഷിക്കാരായ കുട്ടികളുടെ സംഗമവും കലാപരിപാടികളും എയ്ഞ്ചൽസ് മീറ്റ്
വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ബിഷപ് ഡോ.ആൻ്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു.
ആഗസ്റ്റ് 8ന് പെരുമാനൂർ സെൻ്റ് ജോർജ് ഇടവക പാരീഷ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള നിരവധി കുട്ടികളും മാതാപിതാക്കളും സംബന്ധിച്ചു. പെറ്റൽ എക്‌സിബിഷനിൽ ഭിന്നശേഷിക്കാരായ കുട്ടികൾ 7 സ്റ്റേളുകൾ ഒരുക്കിയിരുന്നു. വിശ്വാസ പരിശീലന ഡയക്ടർ ഫാദർ വിൻസെൻ്റ് നടുവിലപറസിൽ പരിപാടിക്ക് നേതൃത്വംനൽകി.

