കളമശേരി പഠനം കഴിയുമ്പോൾ ജോലിയും ഉറപ്പാക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിലേക്കു കേരളത്തെ കൈപിടിച്ചു കൊണ്ടുപോവുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. ഐസാറ്റ് എൻജിനീയറിങ് കോളേജിന്റെ സ്വയംഭരണാവകാശ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. മന്ത്രി വി.ഇ.അബ്ദുൽ ഗഫൂർ, ഹൈബി ഈഡൻ എം പി, ടി.ജെ.വിനോദ് എംഎൽഎ, നഗരസഭാധ്യക്ഷൻ ജമാൽ മണക്കാടൻ, കെഎൽസിഎ പ്രസിഡന്റ് ഷെറി ജെ.തോമസ്, പ്രിൻസിപ്പൽ ഡോ. വി.വീണ, അസിസ്റ്റന്റ് മാനേജർ ഫാ. മനോജ് ഫ്രാൻസി സ് മരോട്ടിക്കൽ എന്നിവർ പ്രസംഗിച്ചു. പുതുതായി പ്രവേശനം ലഭിച്ച വിദ്യാർഥികളുടെ പ്രവേശനചടങ്ങായ സ്കോള ബ്രവിസും ഇതോടൊപ്പം നടന്നു.

