വരാപ്പുഴ അതിരൂപത ബിസിസി യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന തണ്ണീർ പന്തൽ ദിനങ്ങളുടെ അതിരൂപതല ഉദ്ഘാടന കർമം സഹായ മെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ പിതാവ്, തോട്ടക്കാട്ടുകര സെൻ്റ്. ആൻസ് ദേവാലയ അങ്കണത്തിൽ വച്ച് നിർവഹിക്കുന്നു. വഴിയോര യാത്രികർക്ക് നൽകുന്ന ദാഹജല വിതരണത്തിന് പുറമേ പക്ഷി മൃഗാദികൾക്കുള്ള ദാഹജലവിതരണവും വരാപ്പുഴ അതിരൂപതയിൽ നടത്തപ്പെടുമെന്ന് ബിസിസി ഡയറക്ടർ ഫാ.യേശുദാസ് പഴമ്പിളളി അറിയിച്ചു. ഫൊറോന വികാരി ഫാ.തോമസ് പുളിക്കൽ, ബിസിസി കേന്ദ്ര സമിതി ഭാരവാഹികളായ ജോൺസൺ, ജെസ്സി ടെല്ലസ്, സി എം ജോസഫ്, ആൻ തെരേസ, ലിസ ജോൺസൺ, ലിസി എബ്രഹാം, വിജി ലിയോൺസ്, എഡ്വേർഡ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
തണ്ണീർ_പന്തൽ_ദിനങ്ങൾ

