വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷൻ അല്മാന – വിധവ സംഗമം നടത്തി. ജൂബിലി വർഷം പ്രമാണിച്ച് വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷൻ സംഘടിപ്പിച്ച അല്മാന – വിധവ സംഗമത്തിന്റെ ഉദ്ഘാടനം വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ നിർവഹിച്ചു. ഫാമിലി കമ്മീഷൻ ഡയറക്ടർ ഫാ. അലക്സ് കുരിശുപറമ്പിൽ അധ്യക്ഷത വഹിച്ച സംഗമത്തിൽ പ്രസിഡന്റ് എൽസി ജോർജ്, സെക്രട്ടറി ഫിലോമിന ഫെലിക്സ്, അനിമേറ്റർ സി. ജോസഫിൻ, മോളി മാനുവൽ എന്നിവർ പ്രസംഗിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ചവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് കലാപരിപാടികളും ഉണ്ടായിരുന്നു.
അല്മാന സംഗമം 2025