2019 വല്ലാർപാടം തീർഥാടനത്തോടനുബന്ധിച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ മുഖപത്രമായ പൊരുൾ പ്രത്യേക പതിപ്പ് അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവ്, കെസിവൈഎം വരാപ്പുഴ അതിരൂപത പ്രസിഡൻറ് അഡ്വ. ആന്റണി ജൂഡിക്ക് നൽകി പ്രകാശനം നിർവഹിച്ചു. രൂപത ജനറൽ സെക്രട്ടറി ദീപു ജോസഫ് , ട്രഷറർ സിബു ആന്റിൻ ആന്റണി ,സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് റാൽഫ് മറ്റു രൂപത ഭാരവാഹികളായ മിമിൽ വർഗീസ്, ആഷ്‌ലിൻ പോൾ, എഡിസൺ ജോൺസൺ, മേരി ജിനു, റിജോയ്സ് തോമസ് പോൾ എന്നിവർ സന്നിഹിതരായിരുന്നു.

