കുടുംബ_സംഗമം_26

വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷൻ പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട വലിയ കുടുംബങ്ങളുടെ സംഗമം എറണാകുളം ആശിർഭവനിൽ വരാപ്പുഴ അതിരൂപത സഹായ മെത്രാൻ Rt. Rev. Dr. ആന്റണി വാലുങ്കൽ ഉദ്ഘാടനം നിർവഹിച്ചു. നന്മനിറഞ്ഞ കുടുംബങ്ങളാണ് സമൂഹത്തിന്റെയും രാജ്യത്തിന്റെയും കരുത്തെന്നും കുടുംബങ്ങൾക്ക് എവിടെ തകർച്ച സംഭവിക്കുന്നുവോ ആ സമൂഹവും രാജ്യവും തകർച്ചയിലേക്ക് പോകുമെന്ന് ബിഷപ്പ് ആന്റണി വാലുങ്കൽ അഭിപ്രായപ്പെട്ടു.

ഫാമിലി കമ്മീഷൻ ഡയറക്ടർ Rev. Fr. അലക്സ് കുരിശുപറമ്പിൽ, KCBC പ്രോലൈഫ് സമിതി പ്രസിഡന്റ്‌ ജോൺസൻ ചൂരേപറമ്പിൽ, ലിസ തോമസ്, Rev. Sr. മെർലിൻ, സാബു ജോസ്, Dr. ജോബി തോമസ്, മാർട്ടിൻ നുനെസ്, എന്നിവർ പ്രസംഗിച്ചു. ഫാമിലി കമ്മീഷൻ പ്രൊമോട്ടേഴ്സ് നിക്സൺ, ജോസ് N. V, ആൽബി, ഷൈമോൻ, നെൽസൺ, അൽഫോൻസ് നോലാസ്കി, ടെലൻ ജോബ് എന്നിവർ നേതൃത്വം നൽകി.