ദൈവാനുഗ്രഹത്താല്‍ വരാപ്പുഴ അതിരൂപതയിലെ 8 സെമിനാരിക്കാര്‍ ശുശ്രൂഷാ പട്ടം സ്വീകരിച്ചു. കളമശ്ശേരി സെന്റ്. ജോണ്‍ ഓഫ് ഗോഡ് ദൈവാലയത്തില്‍ ജൂണ്‍ 13 ന് 4 മണിക്ക് ദിവ്യബലി മധ്യേ വരാപ്പുഴ അതിരൂപത മെത്രാപ്പോലിത്ത അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പില്‍ പിതാവിന്റെ കൈവയ്പ്പ് ശുശ്രൂഷ വഴിയാണ് ഈ സഹോദരര്‍ ശുശ്രൂഷാ പട്ടത്തിലേക്ക് ഉയര്‍ത്തപ്പെട്ടത്. എട്ടേക്കർ സെൻ്റ് ജൂഡ് പളളി ഇടവകാംഗം പുളിപ്പറമ്പിൽ ബ്രദർ ലിജോ ജോഷി, പാലാരിവട്ടം സെൻ്റ്. ജോൺ ദ ബാപ്റ്റിസ്റ്റ് ഇടവാംഗം കളപ്പുരയ്ക്കൽ ബ്രദർ റിനോയ് സേവ്യർ, പാലാരിവട്ടം സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ഇടവാംഗം ബ്രദർ സുജിത്ത് സ്റ്റാൻലി, പെരുമ്പിള്ളി തിരുകുടുംബ ഇടവാംഗം ബ്രദർ റെനിൽ തോമസ്, ഓച്ചന്തുരുത്ത് നിത്യ സഹായ മാതാ ഇടവാംഗം ഇത്തിത്തറ ബ്ര. സോനു അംബ്രോസ്, വല്ലാർപാടം അവർ ലേഡി ഓഫ് റാൻസം പള്ളി ഇടവാംഗം ബ്രദർ ജിപ്സൺ തോമസ്, തേവര സെൻ്റ്. ജോസഫ് ഇടവകാ०ഗ० കൊച്ചു വീട്ടിൽ ബ്ര. ആൽഫിൻ ആൻ്റണി, കടവന്ത്ര സെന്റ് സെബാസ്റ്റ്യൻ പള്ളി ഇടവകാംഗം വില്ലനാശേരി ബ്രദർ എഡിസൺ ജോസഫ് എന്നിവരാണ് ശുശ്രൂഷാ പട്ടം സ്വീകരിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെ, എല്ലാ സുരക്ഷാ മുന്‍ കരുതലുകളും പാലിച്ചായിരുന്നു ചടങ്ങുകള്‍ നടത്തപ്പെട്ടത്.
വരാപ്പുഴ തിരൂപതയിലെ 8 സെമിനാരിക്കാര്‍ ശുശ്രൂഷാ പട്ടം സ്വീകരിച്ചു