വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത ദൈവദാസൻ ഡോ. ജോസഫ് അട്ടിപ്പേറ്റി മെത്രാപ്പോലീത്തയുടെ നാമധേയത്തിലുള്ള വെബ്സൈറ്റിൻറെ ഉദ്ഘാടനകർമ്മം ആർച്ച് ബിഷപ്പ് മോസ്റ്റ് റവ. ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നിർവ്വഹിച്ചു. കുരിശിങ്കൽ ഇടവക വികാരി റവ. ഫാ. ആൻറണി ചെറിയകടവിൽ സ്വാഗതം ആശംസിച്ചു. സഹവികാരി ഫാ. ലിജോ ജോഷി പുളിപ്പറമ്പിൽ , കുരിശിങ്കൽ ഇടവക ബുള്ളറ്റിൻ കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ഡോ. ജോസഫ് അട്ടിപ്പേറ്റി മെത്രാപ്പോലീത്തയുടെ നാമധേയത്തിലുള്ള വെബ്സൈറ്റ് ഉദ്ഘാടനം