നമുക്കുചുറ്റും ആവശത അനുഭവിക്കുന്നവരുടെയും അവകാശങ്ങൾ നിഷേധിക്കപ്പെടുന്നവരുടെയും എണ്ണം കൂടിവരികയാണെന്നും അവരുടെ ശബ്ദമായി മാറാൻ കെ.എൽ.സി. എയ്ക്ക് കഴിയണമെന്നും ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ. കെ.എൽ.സി.എ നടത്തിയ വരാപ്പുഴ അതിരൂപത കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി .ജെ. പോൾ അധ്യക്ഷത വഹിച്ചു. പ്രൊഫ കെവി തോമസ് എം.പി മുഖ്യപ്രഭാഷണം നടത്തി. ഫാ.മാർട്ടിൻ തൈപ്പറമ്പിൽ, ഫാ.രാജൻ കിഴവന, ലുയിസ് തണ്ണിക്കോട്, ഹെൻട്രി ഓസ്റ്റിൻ, ഷാജി ജോർജ്, ഷെറി ജെ തോമസ്, എം. സി ലോറൻസ്, റോയി പാളയത്തിൽ എന്നിവർ പ്രസംഗിച്ചു.
ഉച്ചയ്ക്കുശേഷം നടന്ന സമാപന സമ്മേളനം കെഎസ്ഐഡിസി ചെയർമാൻ ഡോ ക്രിസ്റ്റി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. പൗരോഹിത്യ ജീവിതത്തിൽ 25 വർഷം പൂർത്തിയാക്കിയ വൈദീകരെയും കെ.എൽ.സി.എ സംസ്ഥാന ഭാരവാഹികളെയും യോഗത്തിൽ ആദരിച്ചു. മോൺ. ക്ലീറ്റസ് പറമ്പലോത്ത്, ഡോ.ആന്റണി വാലുമ്മൽ, ഫാ ഫിലിപ്പ് തൈപ്പറമ്പിൽ എന്നിവർ വൈദികരെ പ്രതിനിധീകരിച്ച് സംസാരിച്ചു. സിനിമാതാരം പ്രയാഗ മാർട്ടിൻ, യേശുദാസ് പറപ്പള്ളി, ദീപു ജോസഫ്, ബാബു ആൻറണി, റോയി ഡികുഞ്ഞ, സെബാസ്റ്റൻ വലിയപറമ്പിൽ, മോളി ചാർളി, മേരി ജോർജ്, ഫിലോമിന ലിങ്കൺ, പൗലോസ് നടുവിലപ്പറമ്പിൽ, സിബി ജോയ് എന്നിവർ പ്രസംഗിച്ചു.