മുനമ്പം ബോട്ടപകടം- കാണാതായവരെ കണ്ടെത്താൻ നടപടികൾ ഊർജിതമാക്കണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത് ആശങ്കയുളവാക്കുന്നു: ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

എറണാകുളം: മുനമ്പം ബോട്ടപകടത്തിൽ  കാണാതായവരെ കണ്ടെത്താൻ നടപടികൾ ഊർജിതമാക്കണം എന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത് ആശങ്കയുളവാക്കുന്നുവെന്നും വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽമുനമ്പം ബോട്ടപകടത്തിൽ ഇനിയും കണ്ടുകിട്ടാനുള്ളവർക്കായി  സത്വരമായ നടപടികൾ കൈക്കൊള്ളണം എന്ന് ആർച്ച് ബിഷപ്പ് അധികാരികളോട് അഭ്യർത്ഥിച്ചുമരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അനുശോചനമറിയിച്ചു. അപകടത്തിൽപ്പെട്ടവർക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ അധികാരികൾ വൈകരുത് എന്നും അദ്ദേഹം അഭ്യർത്ഥിച്ചു
മുനമ്പത്ത് നിന്നും പുറപ്പെട്ട ഓഷ്യാനസ് എന്ന് മത്സ്യബന്ധന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഇന്ത്യൻ ഷിപ്പിംഗ് കോർപ്പറേഷൻറെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലായ ദേശ് ശക്തി മത്സ്യബന്ധന ബോട്ടിൽ വന്നിടിക്കുകയായിരുന്നു
കപ്പൽബോട്ട് അപകടങ്ങൾ സ്ഥിരമായി സംഭവിക്കുന്നതിൽ അതീവ ആശങ്കയുണ്ട് എന്നും അപകടങ്ങൾ ഉണ്ടാകാതിരിക്കുവാനായിട്ട്  മുൻകരുതലുകൾ എടുക്കേണ്ടതുണ്ട് എന്നും അതിനായി സ്ഥിരം സംവിധാനങ്ങൾ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരുക്കാൻ അധികാരികൾ തയ്യാറാകണം എന്നും ആർച്ച് ബിഷപ്പ്  പറഞ്ഞു.
 

ഏഷ്യന്‍ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിലെ വിജയികള്‍ക്ക് സ്വീകരണം നല്‍കി

 
കൊച്ചി: രാജസ്ഥാനില്‍ നടന്ന ഏഷ്യന്‍ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായവര്‍ക്ക് വരാപ്പുഴ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. വരാപ്പുഴ അതിമെത്രാസനമന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ വിജയികളെ അനുമോദിച്ചു. കായിക പ്രതിഭകളെ വേണ്ടവിധത്തില്‍ ആദരിക്കുവാന്‍ സമൂഹം തയ്യാറാകണമെന്ന് ആര്‍ച്ച്ബിഷപ് പറഞ്ഞു. 57 കിലോഗ്രാം വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ വല്ലാര്‍പാടം പള്ളേക്കാട്ട് ക്ലൈസന്‍ റിബല്ലോയുടെ മകള്‍ സെലസ്റ്റീന റിബല്ലോ, 84 കിലോഗ്രാം വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ കാക്കനാട് ചെമ്പുമുക്ക് സ്വദേശി മേരി ബീന, മാസ്റ്റേഴ്സ് 66 കിലോഗ്രാം വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ തൃക്കാക്കര സ്വദേശി വി. എക്സ് സേവ്യര്‍ എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്.
പ്രൊഫ. കെ. വി തോമസ് എംപി, എംഎല്‍എമാരായ ഹൈബി ഈഡന്‍, ജോണ്‍ ഫെര്‍ണാണ്ടസ്, കെആര്‍എല്‍സിസി വൈസ് പ്രസിഡന്‍റ് ഷാജി ജോര്‍ജ്, വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍, കളമശേരി നഗരസഭാ ചെയര്‍പേഴ്സണ്‍ ജെസി പീറ്റര്‍, കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ ഗ്രേസി ജോസഫ്, ആന്‍സ ജെയിംസ്, മോണ്‍. ജോസഫ് തണ്ണിക്കോട്ട്, ചാന്‍സലര്‍ എബിജിന്‍ അറയ്ക്കല്‍ എന്നിവര്‍ സംബന്ധിച്ചു.

വല്ലാര്പാടം ബസിലിക്ക ജൂബിലിവര്ഷത്തില് പൂര്ണ ദണ്ഡവിമോചനം ലഭിക്കുന്ന കാരുണ്യനാഥയുടെ ദേവാലയമായി പ്രഖ്യാപിക്കപ്പെട്ടു.

കൊച്ചി: ദേശീയ തീര്ത്ഥാടനകേന്ദ്രമായ വല്ലാര്പാടം ബസിലിക്ക 2018 ആഗസ്റ്റ് 5 മുതല്  പ്രത്യേക ജൂബിലിവര്ഷത്തില് പൂര്ണദണ്ഡവിമോചനം ലഭിക്കുന്ന കാരുണ്യനാഥയുടെ ദേവാലയമായി പ്രഖ്യാപിക്കപ്പെട്ടു. വൈകിട്ട് 5.30ന് വല്ലാര്പാടം ബസിലിക്കയില് വച്ചാണ്ആര്ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്  പ്രഖ്യാപനം നടത്തിയത്. .
കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില് , കോട്ടപ്പുറം ബിഷപ്പ് ഡോ ജോസഫ് കാരിക്കശേരി എന്നിവരും അതിരൂപതയിലെ മുതിർന്ന വൈദികരും ദിവ്യബലിയിൽ സംബന്ധിച്ചു.  മേഴ്സിഡാരിയന് സന്യാസ സഭാ സ്ഥാപനത്തിന്റെ 800-ാം വാര്ഷികം കാരുണ്യനാഥ എന്ന ശീര്ഷക ജൂബിലിവര്ഷമായി ആഘോഷിക്കുന്ന പശ്ചാത്തലത്തില് ഫ്രാന്സിസ് പാപ്പായുടെ കല്പനപ്രകാരം അപ്പസ്തോലിക് പെനിറ്റെന്ഷ്യറിയാണ് അനുമതിപത്രം നല്കിയത്.
2018 ആഗസ്റ്റ് 5 മുതല് ഈ ജൂബിലിവര്ഷം മുഴുവന് വല്ലാര്പാടം ബസിലിക്ക സന്ദര്ശിച്ച് ആത്മാര്ത്ഥമായ അനുതാപത്തോടെയും ഉപവിയുടെ ചൈതന്യത്താല് നിറഞ്ഞ് പാര്ശ്വവത്ക്കരിക്കപ്പെട്ടവരുടേയും, അടിമകളുടെയും വീണ്ടെടുപ്പിനായുള്ള ആത്മാര്ത്ഥമായ ശ്രമങ്ങളോടെയും, കുമ്പസാരിച്ച് ദിവ്യകാരുണ്യം സ്വീകരിച്ച് ഫ്രാന്സിസ് പാപ്പായുടെ നിയോഗങ്ങള് സമര്പ്പിച്ച് പ്രാര്ത്ഥിക്കുന്ന എല്ലാ വിശ്വാസികള്ക്കും ദിവസത്തില് ഒരു പ്രാവശ്യം വീതം പൂര്ണ ദണ്ഡവിമോചനം ലഭിക്കും. കൂടാതെ, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ പാപപരിഹാരത്തിനായി എല്ലാ സമയത്തും തികഞ്ഞ ഭക്തിയോടെ ജൂബിലി ആഘോഷങ്ങളില് പങ്കെടുക്കുന്നവര്ക്കും, വല്ലാര്പാടം ബസിലിക്ക സന്ദര്ശിച്ച് ദിവ്യകാരുണ്യ ആരാധന നടത്തുകയും, ഭക്തകൃത്യങ്ങള് അഭ്യസിക്കുകയും, വിശ്വാസപ്രമാണം ചൊല്ലുകയും, കാരുണ്യനാഥയുടെയും, വി. പീറ്റര് നൊളാസ്കയുടെ മദ്ധ്യസ്ഥം യാചിച്ച് പ്രാര്ത്ഥിക്കുകയും ചെയ്യുന്നവര്ക്കും പൂര്ണദണ്ഡവിമോചനം ലഭിക്കും.
കാരുണ്യനാഥ അഥവാ വിമോചകനാഥ എന്ന ശീര്ഷകം സഭയില് സംജാതമായത് വി. പീറ്റര് നൊളാസ്കോ 1218 ആഗസ്റ്റ് 10ന് കാരുണ്യനാഥയുടെ സന്യാസസഭ (മേഴ്സിഡാരിയന് സന്യാസസഭ) സ്ഥാപിച്ചതോടെയാണ്. സഭാസ്ഥാപനത്തിന്റെ 800-ാം വാര്ഷികം കാരുണ്യനാഥയുടെ ശീര്ഷകജൂബിലിവര്ഷമായി ആചരിക്കപ്പെടുന്നു. ഇതോടനുബന്ധിച്ച് സന്യാസസമൂഹത്തിന്റെ സാന്നിദ്ധ്യമുള്ള രാജ്യങ്ങളില് തെരഞ്ഞെടുക്കപ്പെടുന്ന ദേവാലയങ്ങള് 2018 വര്ഷത്തില് പൂര്ണദണ്ഡവിമോചനം ലഭിക്കുന്ന കരുണയുടെ ദേവാലയങ്ങളായി പ്രഖ്യാപിക്കുവാന് ഫ്രാന്സിസ് പാപ്പാ അപ്പസ്തോലിക് പെനിറ്റെന്ഷ്യറിയുടെ കല്പന വഴി പ്രത്യേക അനുമതി നല്കിയിരിന്നു.
ഇന്ത്യയില് മേഴ്സിഡാരിയന് സന്യാസസഭ ദേശീയ തീര്ത്ഥാടനകേന്ദ്രമായ വല്ലാര്പാടം ബസിലിക്കയാണ് പൂര്ണദണ്ഡവിമോചനം ലഭിക്കുന്ന കാരുണ്യനാഥയുടെ ദേവാലയമായി തെരഞ്ഞെടുത്തിരിക്കുന്നത്.

കുമ്പസാരത്തിനെതിരെയുള്ള ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ശുപാര്‍ശ – വരാപ്പുഴ അതിരൂപത വൈദീക സമിതി അപലപിച്ചു

കുമ്പസാരത്തിനെതിരെയുള്ള ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ശുപാര്‍ശ – വരാപ്പുഴ അതിരൂപത വൈദീക സമിതി അപലപിച്ചു Read more

ആര്‍ച്ച് ബിഷപ്പ് റൈനര്‍ കാര്‍ഡിനല്‍ വോള്‍ക്കി വരാപ്പുഴ അതിരൂപത സന്ദര്‍ശിച്ചു.

ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് റൈനര്‍ കാര്‍ഡിനല്‍ വോള്‍ക്കി വരാപ്പുഴ അതിരൂപത സന്ദര്‍ശിച്ചു.
ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് റൈനര്‍ കാര്‍ഡിനല്‍ വോള്‍ക്കി വരാപ്പുഴ അതിരൂപത സന്ദര്‍ശിച്ചു.വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ അദ്ദേഹത്തെ ഔപചാരികമായി സ്വീകരിച്ചു. ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട രൂപതകള്‍ സന്ദര്‍ശിക്കുന്നതിനെ ഭാഗമായാണ് അദ്ദേഹം ഏറെ പാരമ്പര്യമുള്ള വരാപ്പുഴ അതിരൂപത സന്ദര്‍ശിച്ചത്. വിദ്യാഭ്യാസ സാമൂഹിക സാംസ്കാരികരംഗങ്ങളില്‍ വരാപ്പുഴ അതിരൂപത നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കിയ അദ്ദേഹം രൂപതയ്ക്ക് പ്രത്യേക അഭിനന്ദനങ്ങള്‍ അറിയിച്ചു.
യൂണിവേഴ്സല്‍ ചര്‍ച്ച ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ ഡോക്ടര്‍ റുഡോള്‍ഫ്, പ്രോജക്ട് ഓഫീസര്‍ ശ്രീ നദീം അമ്മാന്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വികാര്‍ജനറല്‍ മോണ്‍സിഞ്ഞോര്‍ മാത്യു ഇലഞ്ഞിമിറ്റം, ചാന്‍സലര്‍ ഫാദര്‍ എബിജിന്‍ അറക്കല്‍, ഫാദര്‍ അലക്സ് കുരിശു പറമ്പില്‍, .ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍, വരാപ്പുഴ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ ഷെറി ജെ തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ശുശ്രൂഷിക്കുന്നവരായിരിക്കണം നേതൃത്വം -ആര്‍ച്ച്‌ബിഷപ്പ്‌ ഡോ. ജോസഫ്‌ കളത്തിപ്പറമ്പില്‍

ക്രിസ്‌തുവിനെ അനുകരിച്ച്‌ ശുശ്രൂഷാ മനോഭാവത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവരും, ഭാവി നേതൃത്വത്തെ കൈപിടിച്ച്‌ ഉയര്‍ത്തുന്നവരുമായിരിക്കണം നേതാക്കളെന്ന്‌ ആര്‍ച്ച്‌ബിഷപ്‌ ഡോ. ജോസഫ്‌ കളത്തിപ്പറമ്പില്‍. കേരള ലാറ്റിന്‍ കാത്തലിക്‌ അസോസിയേഷന്‍ വരാപ്പുഴ അതിരൂപത നടത്തിയ നേതൃത്വപരിശീലന ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടു ദിവസങ്ങളിലായി ആലുവ ആത്മദര്‍ശനന്‍ സെമിനാരിയില്‍ നടന്ന ക്യാമ്പില്‍ സമകാലിക സാമുദായിക സാമൂഹിക വിഷയങ്ങള്‍ ചര്‍ച്ചചെയ്‌തു. അതിരൂപത പ്രസിഡന്റ്‌ സി ജെ പോള്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ്‌ ആന്റണി നൊറോണ, ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍, കെആര്‍എല്‍സിസി വൈസ്‌ പ്രസിഡന്റ്‌ ഷാജി ജോര്‍ജ്‌, കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ്‌, പറവൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ യേശുദാസ്‌ പറപ്പിള്ളി, ഫാദര്‍ സ്റ്റാന്‍ലി മാതിരപ്പിള്ളി, ഫാ. വിന്‍സെന്റ്‌ വാരിയത്ത്‌, ഫാ. ആന്റണി വിപിന്‍ സേവ്യര്‍ വേലിക്കകത്ത്‌, ജോയി ഗോതുരുത്ത്‌, അലക്‌സ്‌ താളൂപ്പാടത്ത്‌, തോമസ്‌ പഞ്ഞിക്കാരന്‍, ലൂയിസ്‌ തണ്ണീക്കോട്ട്‌, ഹെന്‍റി ഓസ്റ്റിന്‍, എം സി ലോറന്‍സ്‌, റോയി ഡിക്കൂഞ്ഞ, റോയി പാളയത്തില്‍, ടോമി കുരിശുവീട്ടില്‍, പി. എം ബെഞ്ചമിന്‍, മോളി ചാര്‍ലി, സോണി സോസ, സെബാസ്റ്റ്യന്‍ വി. എ, ബാബു ആന്റണി, മേരി ജോര്‍ജ്‌ എന്നിവര്‍ പ്രസംഗിച്ചു.

മിഷൻ കോൺഗ്രസ് – ബിസിസി കൺവെൻഷൻ ഉദ്ഘാടനം


മറ്റു സംസ്‌കാരങ്ങളെ മനസിലാക്കുവാനും ബഹുമാനിക്കുവാനും കഴിയണം
: കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്

കൊച്ചി: ഭിന്ന സംസ്‌കാരങ്ങളുടെയും, മതങ്ങളുടെയും ഒരു സമൂഹത്തിൽ ജീവിക്കുന്ന നാം മറ്റു സംസ്‌കാരങ്ങളെ മനസിലാക്കുവാനും ബഹുമാനിക്കുവാനും കഴിയുന്നവരാകണമെന്ന് സിസിബിഐ (ഭാരത ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി) പ്രസിഡന്റ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് പറഞ്ഞു. കേരള ലത്തീൻ കത്തോലിക്കാ സഭയുടെ മിഷൻകോൺഗ്രസും ബിസിസി കൺവെൻഷനും വല്ലാർപാടത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കർദിനാൾ. ഇന്ത്യയുടെയും കേരളത്തിന്റെയും സമ്പന്നതയാണ് ഭിന്നസംസ്‌കാരങ്ങളും, ഭിന്ന മതങ്ങളും. സ്വാർത്ഥതയില്ലാത്ത ഒരു സമൂഹമായി നാം രൂപാന്തരം പ്രാപിക്കുകയും അതുവഴി മറ്റുള്ളവരിലേക്ക് മനസു തുറക്കുന്നവരായി മാറുകയും വേണം. പാവപ്പെട്ടവരിലേക്കും, ദുരിതമനുഭവിക്കുന്നവരിലേക്കും കടന്നുചെല്ലണമെന്നാണ് ഫ്രാൻസിസ് പാപ്പാ തുടർച്ചയായി നമ്മോടു ആവശ്യപ്പെടുന്നത്. മറ്റുള്ളവരെ സുവിശേഷം പഠിപ്പിക്കുന്നതിനു മുമ്പ് നാം സ്വയം സുവിശേഷം പഠിക്കണം. അതുവഴി പ്രേഷിതശിഷ്യന്മാരാകാൻ നമുക്കു സാധിക്കും. നമ്മുടെ ഉള്ളിൽ തന്നെയുള്ള ഒരു മാറ്റം അതിന് അനിവാര്യമാണ്. ഫ്രാൻസിസ് പാപ്പാ നമ്മിൽ നിന്ന് ആഗ്രഹിക്കുന്നതും അതാണ്. സുവിശേഷം പ്രഘോഷിക്കുക എന്നത് ബിഷപ്പുമാരുടെയും, പുരോഹിതരുടെയും മാത്രം ചുമതലയല്ല. മാമോദീസ സ്വീകരിച്ച സർവരും സുവിശേഷം പ്രഘോഷിക്കുവാൻ കടപ്പെട്ടവരാണ്. സുവിശേഷമൂല്യങ്ങളെന്നാൽ നീതി, സത്യസന്ധത, സേവനം, സ്‌നേഹം, ഐക്യം, സഹനം എന്നിവയാണ്. ദൈവരാജ്യമെന്നത് സുവിശേഷമൂല്യങ്ങൾ ഉൾക്കൊള്ളുന്നിടമാണ്.
സുവിശേഷം പഠിപ്പിക്കുന്നത് സ്‌നേഹമാണ്. നാം സ്‌നേഹത്തിലധിഷ്ഠിതമായ ഒരു വലിയ കുടുംബമാകാനാണ് ദൈവം ആഗ്രഹിക്കുന്നത്. യേശുവിന്റെ ശിഷ്യന്മാരാകാൻ ഓരോരുത്തരും പ്രത്യേക രീതികളിലാണ് വിളിക്കപ്പെട്ടിരിക്കുന്നത്. നമ്മുടെ പ്രാർത്ഥനകൾ വഴിയും, കൂദാശകൾ വഴിയും യേശുവുമായുള്ള വ്യക്തിബന്ധത്തലൂടെയും അവന്റെ വിളി ശ്രവിക്കുവാനും നമ്മുടെ സുവിശേഷവേല തിരഞ്ഞെടുക്കുവാനും സാധിക്കും. മിഷൻ കോൺഗ്രസിലെ ഈ ദിനങ്ങൾ ഇക്കാര്യങ്ങൾ ചർച്ചചെയ്യാനും പങ്കുവയ്ക്കാനും സാധിക്കുന്നതാകട്ടെയെന്ന് കർദിനാൽ ഓസ്വാൾഡ് ഗ്രേഷ്യസ് ആശംസിച്ചു.
സുവിശേഷസന്ദേശം പ്രചരിപ്പിക്കുവാനുമാണ് ലോകവീഥികളിൽ നാം നമ്മുടെ സഹോദരിസഹോദരരോടൊപ്പം സഞ്ചരിക്കുവാൻ വിളിക്കപ്പെട്ടിരിക്കുന്നത്. പുറമേ നിന്നു മാത്രമല്ല, സഭാസമൂഹത്തിൽ നിന്നും പലപ്പോഴും സുവിശേഷപ്രഘോഷണത്തിന് നിരവധി തടസങ്ങളുണ്ടാകാറുണ്ട്. ചിലപ്പോൾ യേശുവിനെ പ്രഘോഷിക്കുവാൻ സന്തോഷത്തിന്റെയും ധൈര്യത്തിന്റെയും പ്രതീക്ഷയുടെയും അഭാവമുണ്ടാകും. മറ്റു ചിലപ്പോൾ യേശുവിനെ പ്രഘോഷിക്കുക എന്നത് സ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നുകയറ്റമാണെന്നു തോന്നാം. പൈശാചികതയുടെ ഇരുളിൽ നിന്നും മോചനം നേടാനും നല്ല പാതയിലേക്ക് നമ്മെ നയിക്കുവാനും ദൈവത്തിന്റെ സ്‌നേഹശക്തിക്കു സാധിക്കുമെന്നും ആർച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വോത്ര വ്യക്തമാക്കി.
കെസിബിസിയുടെയും കെആർഎൽസിസിയുടെയും പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം ഉദ്ഘാടന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. കൂട്ടായ്മയിലൂന്നിയ പ്രവർത്തന സംസ്‌കാരം കൂടുതൽ പരിശീലിക്കേണ്ടിയിരിക്കുന്നു എന്ന അവബോധം ഈ മഹാസംഗമത്തെ വളരെ പ്രതീക്ഷയോടെ കാണാൻ നമ്മെ പ്രേരിപ്പിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളസമൂഹത്തിന്റെ പൊതുഇടങ്ങളിൽ സാമൂഹികതിന്മകൾക്കെതിരെ ശക്തമായി പ്രതികരിക്കുവാനും, അവയെ പ്രതിരോധിക്കുവാനും ഒരു തിരുത്തൽസ്വരമായി തീരാൻ മിഷൻ കോൺഗ്രസ് സംഗമം സഹായിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. വത്തിക്കാനിലെ ഇവാഞ്ചലൈസേഷൻ സെക്രട്ടറി ആർച്ച്ബിഷപ് പ്രൊട്ടാസെ ദുഗുംബോ സംബന്ധിച്ചു.
സീറോ മലബാർ സഭയെ പ്രതിനിധീകരിച്ച് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, സീറോ മലങ്കര സഭയെ പ്രതിനിധീകരിച്ച് ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് എന്നിവർ ആശംസാപ്രസംഗം നടത്തി. വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ സ്വാഗതവും, കൊല്ലം ബിഷപ് ഡോ. സ്റ്റാൻലി റോമൻ കൃതജ്ഞതയുമർപ്പിച്ചു. രാവിലെ 9 മുതൽ സമ്മേളനവേദിയിൽ സംഗീതശുശ്രൂഷയുണ്ടായിരുന്നു. വിശിഷ്ടാതിഥികളെ വല്ലാർപാടം ബസിലിക്ക കവാടത്തിൽ സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചതിനുശേഷം സുൽത്താൻപേട്ട് രൂപതാ ബിഷപ് ഡോ. പീറ്റർ അബീർ അന്തോണിസാമിയുടെ നേതൃത്വത്തിൽ ബൈബിൾ പ്രതിഷ്ഠയും, കെആർഎൽസിബിസി അല്മായ കമ്മീഷൻ സെക്രട്ടറി ഫാ. വില്യം രാജൻ നയിച്ച പ്രാർത്ഥനാശുശ്രൂഷയും ഉണ്ടായിരുന്നു.
വൈകീട്ട് മൂന്നിന് അർപ്പിച്ച പൊന്തിഫിക്കൽ ദിവ്യബലിയിൽ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ മുഖ്യകാർമികത്വം വഹിച്ചു. ദിവ്യബലിമദ്ധ്യേ വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന് വത്തിക്കാൻ സ്ഥാനപതി പാലിയം അണിയിച്ചു. കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി കൃതജ്ഞത പറഞ്ഞു. കേരളത്തിലെ 12 ലത്തീൻ രൂപതകളിൽ നിന്നായി തിരഞ്ഞെടുത്ത 3500 പ്രതിനിധികളും മുപ്പതോളം ബിഷപ്പുമാരും കൺവെൻഷനിൽ പങ്കെടുത്തു.

പിറന്നാൾ ദിനത്തിൽ കളത്തിപ്പറമ്പിൽ പിതാവിന് ‘പാലിയം’


 
കൊച്ചി: കേരള ലത്തീൻ സഭയുടെ മിഷൻ കോൺഗ്രസ് കൺവെൻഷന്റെ ആദ്യദിനം (ഒക്‌ടോബർ 6 ന്) ആതിഥേയരായ വരാപ്പുഴ അതിരൂപതാംഗങ്ങൾക്ക് ഏറെ പ്രിയ ദിനമായി. ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ സ്ഥാനിക ചിഹ്നമായ ‘പാലിയം’ സ്വീകരിച്ച ദിവസവും മെത്രാപ്പോലീത്തായുടെ പിറന്നാൾ ദിനവും അന്ന് തന്നെയായിരുന്നു. ഉച്ചയ്ക്കു ശേഷം വല്ലാർപാടം ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ അർപ്പിച്ച ദിവ്യബലിമധ്യേയായിരുന്നു ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ മെട്രോപോളിറ്റൻ മെത്രാപ്പോലീത്തമാരുടെ സ്ഥാനിക ചിഹ്നമായ ‘പാലിയം’ ഉത്തരീയം ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ അണിയിച്ചത്. കത്തോലിക്കാസഭയിലെ പ്രഥമ പാപ്പായായ പത്രോസിന്റെ പരമാധികാരത്തിൽ സഭയിലെ പുതിയ മെത്രാപ്പോലീത്തമാരുടെ പങ്കുചേരലും, സഭാതലവനായ പാപ്പായോടുള്ള വിധേയത്വവുമാണ് ‘പാലിയം’ അണിയിക്കലിലൂടെ പ്രതീകാത്മകമായി പ്രഖ്യാപിക്കപ്പെടുന്നതെന്ന് ആർച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ വിശദീകരിച്ചു. തുടർന്ന് ചെമ്മരിയാടിന്റെ രോമത്താൽ മെനഞ്ഞെടുത്ത ‘പാലിയം’ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ വത്തിക്കാൻ സ്ഥാനപതി അണിയിച്ചു.
കഴിഞ്ഞ ജൂൺ 29ന് വത്തിക്കാനിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് പാപ്പാ ‘പാലിയം’ ആശിർവദിച്ച് വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലടക്കമുള്ള 32 മെത്രാപ്പോലീത്തമാർക്ക് നൽകിയിരുന്നു. പാരമ്പര്യമായി ജൂൺ 29ന് പുതിയ മെത്രാപ്പോലീത്തമാർക്ക് പാപ്പാ ‘പാലിയം’ ആശിർവദിച്ച് അണിയിക്കുകയായിരുന്നു പതിവ്. പ്രാദേശിക സഭകളുമായി ഐക്യപ്പെടുന്നതിനായി 2015 മുതൽ പുതിയ മെത്രാപ്പോലീത്തമാർ ‘പാലിയം’ സ്വീകരിക്കുന്നത് അവരുടെ സ്വന്തം അതിരൂപതകളിലായിരിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ നിഷ്‌കർഷിച്ചു. അതുകൊണ്ടു തന്നെ വത്തിക്കാനിൽ പാപ്പാ ‘പാലിയം’ ആശിർവദിച്ച് നൽകിയതിനു ശേഷമുള്ള ഔദ്യോഗിക ചടങ്ങുകളാണ് വല്ലാർപാടം ബസിലിക്കയിൽ നടന്നത്.
2016 ഡിസംബർ 18 നാണ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്. ഒരു സഭാപ്രവിശ്യയിലെ പ്രധാന നഗരത്തിലെയോ, തലസ്ഥാനത്തെയോ മെത്രാപ്പോലീത്തമാരെയാണ് മെട്രോപോളിറ്റൻ ആർച്ച്ബിഷപ് എന്ന സ്ഥാനം വിവക്ഷിക്കുന്നത്. മെട്രോപോളിറ്റൻ മെത്രാപ്പോലീത്തമാർക്ക് തങ്ങളുടെ സഭാധികാര പരിധിയിലുള്ള മറ്റു സാമന്ത രൂപതകളുടെ മേലുള്ള അധികാരത്തിന്റെ അടയാളം കൂടിയാണ് പാലിയം.’പാലിയം’ നല്ലിടയനായ ക്രിസ്തുവിനോടു സാരൂപ്യപ്പെടേണ്ട മെത്രാപ്പോലീത്തയുടെ ഇടയദൗത്യം സൂചിപ്പിക്കുന്നു. കൈകൊണ്ടു നെയ്തുണ്ടാക്കിയ ഉത്തരീയരൂപത്തിലുള്ള വെളുത്ത നാടയാണിത്. അതിൽ 6 ചെറിയ കറുത്ത കുരിശുകളും തുന്നിപ്പിടിപ്പിച്ചിരിക്കുന്നു. ഔദ്യോഗിക കർമങ്ങൾക്ക് പാപ്പായും മെത്രാപ്പോലീത്തമാരും ഇത് പൂജാവസ്ത്രങ്ങൾക്കു പുറത്തായി കഴുത്തിൽ അണിയുന്നു.

ആര്‍ച്ച് ബിഷപ്പ്സ് സ്നേഹഭവന നിര്‍മ്മാണ പൂര്‍ത്തീകരണ പദ്ധതി ഉദ്ഘാടനം ചെയ്തു


നിരാശ്രയര്‍ക്ക് സുരക്ഷിതമായൊരു ഭവനം എന്ന ആഗ്രഹത്തോടെ വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്താ അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ് രൂപീകരിച്ച പദ്ധതിയാണ് ‘സ്നേഹഭവനം’ പദ്ധതി. വരാപ്പുഴ അതിരൂപതാ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയോട് ചേര്‍ന്ന് നടപ്പിലാക്കുന്ന ആര്‍ച്ച് ബിഷപ്പ്സ് സ്നേഹഭവനം നിര്‍മ്മാണ പുനരുദ്ധാരണ പദ്ധതിയുടെ ആദ്യഘട്ട ധനസഹായ വിതരണം ഇ.എസ്.എസ്.എസ് ഓഡിറേറാറിയത്തില്‍ വച്ച് വരാപ്പുഴ അതിരൂപതാ മെത്രാപ്പോലിത്ത അഭിവന്ദ്യ ജോസഫ് കളത്തിപറമ്പില്‍ പിതാവ് നിര്‍വ്വഹിച്ചൂ. വിവിധ ഇടവകകളില്‍ നിന്നും ലഭിച്ച അപേക്ഷകള്‍ പരിഗണിച്ച് ജാതിമത ഭേതമന്യേ 32 കുടുംബങ്ങള്‍ക്ക് സഹായം നല്‍കിയ ചടങ്ങില്‍ ഏവര്‍ക്കും ഒരു ഭവനം എന്ന സ്വപ്നത്തിന്‍െറ സാക്ഷാത്കാരം നാം ഓരോരുത്തരും സഹകരിച്ച് പൂര്‍ത്തിയാക്കണമെന്ന് ധനസഹായം വിതരണം ചെയ്തു കൊണ്ട് പിതാവ് അഭിപ്രായപ്പെട്ടു. പ്രമുഖ വ്യക്തികള്‍, ഇ.എസ്.എസ്.എസ് ന്‍റെ സ്വയം സഹായസംഘങ്ങള്‍, ഫെഡറേഷനുകള്‍,ആനിമേറേറഴ്സ്, തുടങ്ങിയ സുമനസ്സുകള്‍ ഈ പദ്ധതിയിലേക്ക് ഉളള സംഭാവനകള്‍ ആര്‍ച്ച് ബിഷ്പ്പിനെ ഏല്‍പ്പിച്ചു. ചടങ്ങില്‍ ഇ.എസ്.എസ്.എസ് ഡയറക്ടര്‍ ഫാ.ആന്‍റണി റാഫേല്‍ കൊമരംചാത്ത്, അസി.ഡയറക്ടര്‍ ഫാ.ജോബ് കുണ്ടോണി,കെ.ആര്‍.എല്‍.സി.സി വൈസ് പ്രസിഡന്‍റ് ഷാജി ജോര്‍ജ്ജ്, ത്യക്കാക്കര മുന്‍സിപാലിററി കൗണ്‍സിലര്‍ ജാന്‍സി ജോര്‍ജ്ജ്‌ എന്നിവര്‍ പങ്കെടുത്തു.

Archbishop Joseph Kalathiparambil received the Pallium from Pope Francis

 
Newly-appointed Metropolitan Archbishops from around the world including His Grace Most. Rev. Dr. Joseph Kalathiparambil, the Archbishop of Verapoly received the traditional woolen vestment called Pallium during a special Mass with Pope Francis on Thursday, 29th June 2017.  The Pallium is a stole made from white wool and adorned with six black silk crosses. The wearing of the Pallium by the Pope and Metropolitan Archbishops symbolizes authority as well as unity with the Holy See.
 
One significant thing about the Pallium is the symbolism found in how it is worn: around the shoulders. It shows “the obligation of the bishop to look for the one who’s lost, and carry that one back on his shoulders” . It is traditional for the Pope to bestow the stole on new archbishops June 29 each year. The rite is a sign of communion with the See of Peter. It also serves as a symbol of the metropolitan archbishop’s jurisdiction in his own diocese as well as the other dioceses within his ecclesiastical province.
 
Metropolitan Archbishops will no longer receive the Pallium at a formal ceremony in Rome following a decision by Pope Francis. The Pope has decided that each newly-appointed Metropolitan Archbishops should be formally vested at a ceremony held in their own archdiocese, by the Apostolic Nuncio, replacing the tradition of the pontiff presenting the Pallium on the Feast of St Peter and St Paul in Rome.