Entries by Web Admin

വോട്ടവകാശം വിനിയോഗിക്കുക എന്നത് യഥാർത്ഥ പൗരന്റെ കടമ: ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ

ജനാധിപത്യ പ്രക്രിയയിൽ പങ്കെടുത്ത് ശരിയായ വിധത്തിൽ വോട്ടവകാശം വിനിയോഗിക്കുക എന്നത് രാഷ്ട്രസ്നേഹമുള്ള ഒരു പൗരന്റെ കടമയാണെന്ന് വരാപ്പുഴ ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപറമ്പിൽ അഭിപ്രായപ്പെട്ടു.രാവിലെ എറണാകുളം സെന്റ്.മേരീസ് സ്കൂളിൽ വോട്ട് ചെയ്ത ശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.നാടിന്റെ നന്മക്കായി ഉചിതമായ തിരഞ്ഞെടുപ്പ് നടത്താൻ ജനങ്ങൾക്ക് സാധിക്കട്ടെ എന്ന് ആർച്ച് ബിഷപ് പറഞ്ഞു. കനത്ത മഴയായിരുന്നിട്ടും മുൻകൂട്ടി നിശ്ചയിച്ച സമയത്തു തന്നെ വോട്ട് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു അദ്ദേഹം. വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺസിഞ്ഞോർ മാത്യു ഇലഞ്ഞിമറ്റവും […]

മാധ്യമ പ്രവർത്തനം സത്യത്തെ മുറുകെപ്പിടിക്കുന്നതായിരിക്കണം: ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

മാധ്യമ പ്രവർത്തനം സത്യത്തെ മുറുകെപ്പിടിക്കുന്നതായിരിക്കണം എന്ന് ആര്‍ച്ച്ബിഷപ്പ്  ജോസഫ് കളത്തിപ്പറമ്പില്‍ ഉല്‍ബോധിപ്പിച്ചു. മാധ്യമപ്രവർത്തനം സത്യവും നീതിയും മുറുകെപ്പിടിച്ച് പാവങ്ങളെയും പാർശ്വവത്കരിക്കപ്പെട്ടവരെയും മുഖ്യധാരയിലേക്ക് ഉയർത്താൻ വേണ്ടിയുള്ളതായിരിക്കണം.  ജനാധിപത്യത്തിന്റെ കെട്ടുറപ്പ് കാത്തുസൂക്ഷിക്കാൻ മാധ്യമങ്ങൾക്ക് കഴിയും. സമൂഹത്തിലെ തിന്മയുടെ അംശങ്ങളെ എതിർത്തു തോൽപ്പിക്കാൻ ആവശ്യമായ കരുത്ത് സമ്പാദിക്കാൻ ഓരോ മാധ്യമപ്രവർത്തകനും സാധിക്കണം എന്നും ആർച്ച്ബിഷപ് ഓർമപ്പെടുത്തി. വരാപ്പുഴ അതിരൂപത മീഡിയ കമ്മീഷന്റെ ഓൺലൈൻ ന്യൂസ് പോർട്ടലായ ‘കേരളവാണി’യുടെ സ്വിച്ച് ഓൺ കർമം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ വികാർ ജനറൽമാരായ മോൺസിഞ്ഞോർ മാത്യു […]

മൂലമ്പിള്ളി പാക്കേജ് എത്രയും പെട്ടന്ന് നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടു ആർച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു

പത്തു വര്‍ഷമായിട്ടും പൂർണ്ണമായും നടപ്പാക്കാനാകാത്ത മൂലമ്പിള്ളി പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് കത്ത് നൽകി. മൂലമ്പിള്ളി പദ്ധതിക്കുവേണ്ടി കുടിയിറക്കപെട്ടവരുടെ ദുരിതങ്ങൾ എടുത്തു പറഞ്ഞ അദ്ദേഹം പ്രശ്നത്തിന് ഉടനെ പരിഹാരം കാണാൻ ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. കത്തിന്റെ പ്രസക്ത ഭാഗങ്ങൾ : 1. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബത്തിലെഒരാള്‍ക്കുവീതം പദ്ധതിയില്‍ തൊഴില്‍ നല്കാമെന്ന ഉത്തരവ് ഇനിയും നടപ്പാക്കിയിട്ടില്ല. 2. കാക്കനാടു വില്ലേജില്‍ (കരുണാകരപിള്ള റോഡ്) പുനരധിവാസഭൂമിയില്‍ 56 കുടുംബങ്ങള്‍ക്ക് 4 സെന്‍റ് […]

റവ:ഫാ. ജേക്കബ് പട്ടരുമഠത്തിൽ അന്തരിച്ചു

വരാപ്പുഴ അതിരൂപത മുൻ ചാൻസിലർ റവ:ഫാ. ജേക്കബ് പട്ടരുമഠത്തിൽ അന്തരിച്ചു. കിഡ്നി സംബന്ധമായ അസുഖം മൂലം അദ്ദേഹം ചികിത്സയിലായിരുന്നു. നിലവിൽ ചേരാനല്ലൂർ സൈന്റ്‌ജെയിംസ് ഇടവക  വികാരിയായിരുന്നു അദ്ദേഹം. വരാപ്പുഴ അതിരൂപതയ്ക്ക് നികത്താനാവാത്ത തീരാ നഷ്ടം ആണ് അദ്ദേഹത്തിന്റെ വേര്‍പാടില്‍ ഉണ്ടായത് എന്ന് ആര്‍ച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ് മൃതസംസ്‌ക്കാര ദിവ്യബലി മധ്യേ പറഞ്ഞു. അദ്ദേഹത്തിലൂടെ ദൈവം ചൊരിഞ്ഞ എല്ലാ അനുഗ്രഹങ്ങള്‍ക്കും ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നതായും ആര്‍ച്ച്ബിഷപ്പ് ആമുഖസന്ദേശത്തില്‍ പറഞ്ഞു. ഫാ. ജേക്കബ് പട്ടരുമഠത്തിൽ […]

സന്ന്യസ്ത സമര്‍പ്പിത സംഗമം സംഘടിപ്പിച്ചു

കെസിബിസിയുടെയും കേരള കത്തോലിക്കാ സമര്‍പ്പിത സമൂഹങ്ങളുടെ എറണാകുളം മേഖലയുടെയും ആഭിമുഖ്യത്തില്‍ എറണാകുളം ടൗണ്‍ ഹാളില്‍  സന്ന്യസ്ത സമര്‍പ്പിത സംഗമം സംഘടിപ്പിച്ചു. സംഗമം ജസ്റ്റിസ് എബ്രഹാം മാത്യു ഉദ്ഘാടനം ചെയ്തു. കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍ അധ്യക്ഷത വഹിച്ചു. ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. സന്യാസത്തിലെയും സഭയിലെയും സഹനകാലങ്ങള്‍ കടന്നുപോകുമെന്നും എല്ലാവരും ഒരുപോലെ ശോഭിക്കുന്ന നല്ല നാളെ രൂപപ്പെടുമെന്നും ബിഷപ് ഡോ. ജോസഫ് കരിയില്‍ പറഞ്ഞു. ഏതാനും ഇടങ്ങളിലും ചില വ്യക്തികളിലും മാത്രമാണ് അപചയം എന്നു പറഞ്ഞു നിസാരവത്കരണം നടത്താതെ […]

മിസ്റ്റർ ഇന്ത്യ മത്സരത്തിൽ Teenage Category യിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഷൈൻ ആൻറണിക്ക്‌ അഭിനന്ദനങ്ങൾ

എറണാകുളത്ത് വെച്ച് സംഘടിപ്പിച്ച മിസ്റ്റർ ഇന്ത്യ മത്സരത്തിൽ teenage category യിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഷൈൻ ആൻറണിക്ക്‌ വരാപ്പുഴ അതിരൂപതയുടെ അഭിനന്ദനങ്ങൾ. കെ.സി.വൈ.എം സെന്റ്. ജെയിംസ് ചേരാനല്ലൂർ യൂണിറ്റ് ജോയിൻ സെക്രട്ടറി കൂടിയാണ് ഷൈൻ ആൻറണി.

മറിയം ത്രേസ്യ വിശുദ്ധപദം ചൂടി

കുടുംബങ്ങള്‍ക്കുള്ള പ്രേഷിത പ്രവര്‍ത്തനങ്ങളിലൂടെ പുണ്യജീവിതം നയിച്ച വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ ഒക്‌ടോബര്‍ 13ന് ഞായറാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്കുശേഷം 1.30ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ നടന്ന സമൂഹബലിയര്‍പ്പണത്തിന് ആമുഖമായി ഫ്രാന്‍സിസ് പാപ്പാ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തി. ഇംഗ്ലണ്ടിലെ കര്‍ദിനാള്‍ ജോണ്‍ ഹെന്റി ന്യൂമാന്‍, ബ്രസീലിലെ പാവങ്ങളുടെ അമ്മ സിസ്റ്റര്‍ ദൂള്‍ചെ ലൊപെസ് പോന്തെസ്, ഇറ്റലിക്കാരി രോഗീപരിചാരികയായ സിസ്റ്റര്‍ ജുസെപ്പീന വന്നീനി, സ്വിറ്റ്‌സര്‍ലന്‍ഡുകാരി മാര്‍ഗ്രറ്റ് മെയ്‌സ് എന്നിങ്ങനെ ആഗോള സഭയിലെ മറ്റു നാലു വാഴ്ത്തപ്പെട്ടവരെയും പാപ്പാ വിശുദ്ധരായി പ്രഖ്യാപിക്കുകയുണ്ടായി.

കെ.സി.വൈ.എം വരാപ്പുഴ അതിരൂപത മുഖപത്രം പൊരുൾ പ്രകാശനം ചെയ്തു

2019 വല്ലാർപാടം തീർഥാടനത്തോടനുബന്ധിച്ച്  കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ മുഖപത്രമായ പൊരുൾ പ്രത്യേക പതിപ്പ് അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവ്, കെസിവൈഎം വരാപ്പുഴ അതിരൂപത പ്രസിഡൻറ് അഡ്വ. ആന്റണി ജൂഡിക്ക് നൽകി പ്രകാശനം നിർവഹിച്ചു. രൂപത ജനറൽ സെക്രട്ടറി ദീപു ജോസഫ് , ട്രഷറർ സിബു ആന്റിൻ ആന്റണി ,സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് റാൽഫ് മറ്റു രൂപത ഭാരവാഹികളായ മിമിൽ വർഗീസ്, ആഷ്‌ലിൻ പോൾ, എഡിസൺ ജോൺസൺ, മേരി ജിനു, റിജോയ്സ് തോമസ് പോൾ എന്നിവർ സന്നിഹിതരായിരുന്നു.

വരാപ്പുഴ അതിരൂപത സിനഡാനന്തര നിയമങ്ങളും മാർഗ്ഗരേഖകളും പ്രകാശനം ചെയ്തു

വരാപ്പുഴ അതിരൂത മെത്രാസന മന്ദിരത്തിൽ  നടന്ന അതിരൂപത അജപാലന സമിതി യോഗത്തിൽ വച്ച് വരാപ്പുഴ അതിരൂപത സിനഡാനന്തര നിയമങ്ങളും മാർഗ്ഗരേഖകളും  അതിരൂപത ആർച്ച് ബിഷപ്പ് മോസ്റ്റ്.റവ.ഡോ.ജോസഫ് കളത്തിപറമ്പിൽ അതിരൂപത മുൻ ആർച്ച്ബിഷപ്പ് മോസ്റ്റ് റവ.ഡോ.ഫ്രാൻസീസ്കല്ലറക്കലിന് നൽകി പ്രകാശനം ചെയ്തു. ആർച്ച് ബിഷപ്പ് ഡോ.ഫ്രാൻസിസ് കയറക്കൽ പിതാവിന്റെ കാലഘട്ടത്തിലാണ് അതിരൂപതയുടെ സമഗ്ര വികസനത്തിന് വേണ്ടി സിനഡ് നടത്തിയത്. പ്രസ്തുത യോഗത്തിൽ വച്ച് അതിരൂപത അനുരജ്ഞന സമിതി രൂപീകരിച്ചു. പ്രളയത്തോടനുബന്ധിച്ച് ചെയ്ത കാര്യങ്ങളും ഏറ്റെടുത്ത കർമ്മ പരിപാടികളും യോഗം അവലോകനം […]

ദുരന്തത്തില്‍പെട്ട മലബാര്‍ മേഖലയ്ക്ക് പിന്തുണയും സഹായവുമായി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത

പ്രളയത്തിലും ഉരുള്‍പൊട്ടലിലും ദുരന്തത്തില്‍പെട്ട മലബാര്‍ മേഖലയ്ക്ക് പിന്തുണയും സഹായവുമായി കെ.സി.വൈ.എം.വരാപ്പുഴ അതിരൂപത.   കെ.സി.വൈ.എം ന്റെ നേതൃത്വത്തിൽ അവശ്യവസ്തുകളുമായി ആദ്യ ലോഡ് ആഗസ്റ്റ് 15ന് മലബാര്‍ മേഖലയിലേക്ക്പുറപ്പെട്ടിരുന്നു. അത് കെ.സി.വൈ.എം കോഴിക്കോട് രൂപതയ്ക്ക് കൈമാറുകയും ചെയ്തു . കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് അഡ്വ. ആന്റണി ജൂഡിയുടെ നേതൃത്വത്തിൽ രൂപതയിലെ വിവിധ കെ.സി.വൈ.എം യൂണിറ്റുകൾ #do for kerala ക്യാമ്പയിൻ ന്റെ ഭാഗമായി ആണ് അവശ്യവസ്തുക്കൾ സമാഹരിച്ചത്‌.