Entries by sojan

ശിശുപരിപാലനത്തിൽ സർവകാല റെക്കോർഡുമായി എറണാകുളം ലൂർദ് ആശുപത്രി

കൊച്ചി : ഇന്ത്യയിൽ ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും ഭാരം കുറഞ്ഞ കുഞ്ഞിന്റെ ജനനം എറണാകുളം ലൂർദ് ആശുപത്രിയിൽ . കൊടുങ്ങല്ലൂർ സ്വദേശി തൻസീമിന്റെ ഭാര്യ സുഹൈനയാണ് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത് . അതിൽ ഒരാളായ സായ് യുടെ ഭാരം ജനിച്ചപ്പോൾ ഭാരം വെറും 350 ഗ്രാം , കൂടെ ജനിച്ച സോയയുടെ ഭാരം 400 ഗ്രാം ആയിരുന്നു .വെറുമൊരു കൈപ്പത്തിയുടെ വലിപ്പം . ഇതിനു മുൻപ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും ഭാരം […]

നവദർശൻ ലോക്ക്ഡൗൺ ക്വിസ് മത്സരത്തിൽ ആയിരത്തോളം കുട്ടികൾ

നവദർശൻ ലോക്ക്ഡൗൺ ക്വിസ് മത്സരത്തിൽ ആയിരത്തോളം കുട്ടികൾ !     കൊച്ചി :  വരാപ്പുഴ അതിരൂപത നവദർശന്റെ നേതൃത്വത്തിൽ ലോക്ക്ഡൗൺ കാലയളവിൽ കുട്ടികളുടെ സമയം  ക്രിയാത്മകമാക്കുവാൻ വേണ്ടി നടത്തിയ online ക്വിസ്സ് മത്സരങ്ങൾ കുട്ടികളുടെ പങ്കാളിത്തംകൊണ്ട്  ഏറെ ശ്രേദ്ധേയമായി.    അഞ്ചു്  മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കായി ഏപ്രിൽ 18 മുതൽ മെയ്‌ 3 വരെ നടത്തിയ മത്സരത്തിൽ അതിരൂപതയിലെ 1200 കുട്ടികൾ പങ്കെടുത്തു.       GK, Basic Science, History, English, Geography, […]

വരാപ്പുഴ അതിരൂപതയിൽ അഖണ്ഡ ദിവ്യകാരുണ്യ ആരാധനയുടെ സമാപന ദിനം ഏപ്രിൽ 26 ഞായറാഴ്ച ഒരു മണിക്കൂർ പൊതുആരാധനയിൽ അതിരൂപത മുഴുവൻ ആത്മീയമായി പങ്കുചേർന്നു

കൊച്ചി :   കോവിഡ് – 19 മഹാമാരിയുടെയും ലോക്ക് ഡൗണിൻ്റെയും പശ്ചാത്തലത്തിൽ, വരാപ്പുഴ അതിരൂപത കരുതലിൻ്റെ സ്നേഹപ്രവർത്തികൾക്കൊപ്പം പ്രാർത്ഥനയുടെ കരങ്ങളും ഉയർത്തുന്നു.    ലോകത്തെ ഭീതിയിലാഴ്ത്തിയ അണുബാധയ്ക്കെതിരെയുള്ള ആത്മീയ പ്രതിരോധമായി വരാപ്പുഴ അതിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവിൻ്റെ ആഗ്രഹപ്രകാരം നടത്തപ്പെട്ട “അഖണ്ഡ ദിവ്യകാരുണ്യ ആരാധനയിൽ ”  അതിരൂപതയിലും വിദേശത്തും ശുശ്രൂഷ ചെയ്യുന്ന 240-ഓളം വൈദികർ പങ്കുചേർന്നു.    ഏപ്രിൽ 17 വെള്ളി മുതൽ 25 ശനി വരെ എല്ലാ ദിവസവും രാവിലെ 08 മുതൽ രാത്രി 08 വരെയാണ് അഖണ്ഡ ദിവ്യകാരുണ്യ […]

അതിരൂപതയിലെ മുഴുവൻ ഇടവകകളിലെയും കപ്യാർമാർക്കും ചെമ്മദോർമാർക്കും ലോക്‌ഡൗൺ ദുരിതാശ്വാസമായി 2500 രൂപ വീതം നൽകി മാതൃകയാകുന്നു വരാപ്പുഴ അതിരൂപത

കൊച്ചി : ലോക് ഡൗൺ കാലഘട്ടത്തിൽ ദേവാലയങ്ങൾ അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി . ദേവാലയത്തിൽ കാര്യമായ ശുശ്രൂഷകൾ ഒന്നും തന്നെയില്ല . അതുകൊണ്ടു തന്നെ ഈ സമയത്തു ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു വിഭാഗമാണ് ക്രിസ്തീയ ദേവാലയങ്ങളിലെ ശുശ്രൂഷകരായ കപ്യാർമാരും ചെമ്മദോർമാരും . ദേവാലയത്തെ ആശ്രയിച്ചാണ് മിക്കവാറും അവരുടെ കുടുംബങ്ങൾ കഴിയുന്നത് . അതുകൊണ്ടു തന്നെ ദേവാലയ ശുശ്രൂഷകൾ ഇല്ലാതായതോടെ അവരുടെ ജീവിതവും വലിയ കഷ്ടത്തിലാണ് . അവർക്കു എല്ലാവര്ക്കും 2500 രൂപ വീതം […]

കരുതലിന്റെ ഫോൺ വിളിയുമായി ഒരു വികാരിയച്ചൻ

കൊച്ചി : കൊറോണ ബാധ സമ്മാനിച്ച ദുരിതവും ലോക് ഡൗൺ അടിച്ചേൽപ്പിച്ച ബന്ധനവും ഇടവക ജനങ്ങളെ പള്ളിയിൽ നിന്നും അകറ്റിയപ്പോൾ അവരെ തേടി അവരുടെ ഇടയനായ വികാരിയച്ചന്റെ ആശ്വാസത്തിന്റെയും കരുതലിന്റെയും ഫോൺ വിളി എത്തി . വരാപ്പുഴ അതിരൂപതയിലെ കടവന്ത്ര സെന്റ് . സെബാസ്റ്യൻ ഇടവക വികാരി ഫാ. ആന്റണി അറക്കൽ ആണ് , ഈ ലോക് ഡൗൺ കാലത്തിലെ സമയം ഉപയോഗപ്പെടുത്തി ഓരോ കുടുംബത്തിലേക്കും നേരിട്ടു ഫോൺ ചെയ്തു തന്റെ ഇടവക മക്കളുടെ ക്ഷേമം അന്വഷിക്കുകയും […]